തിരുവനന്തപുരം: ഹിന്ദു സമൂഹം ക്ഷേത്രാചാരങ്ങളില്‍ അച്ചടക്കം കൊണ്ടുവരണമെന്ന് നടന് സുരേഷ് ഗോപി. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രംഗപൂജയുടെ ഭദ്രദീപം തെളിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവിന്റെ വിശാലമായ മനസ്ഥിതിയില്‍ പലപ്പോഴും ആചാരങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്നു.
ഇതിന്റെ അലയടികളാണ് എറണാകുളത്തും കോഴിക്കോടും നടന്ന സ്വകാര്യ ചിന്തയില്‍ സഹിക്കാന്‍ സാധിക്കാത്ത അരാചകത്വ ഉത്സവങ്ങള്‍. ഓരോകുഞ്ഞും ഹിന്ദുവിന് നഷ്ടമാകുമ്പോള്‍ രാജ്യത്തിന് ഒരു സംഭാവന നഷ്ടമാകുന്നു എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇസ്ലാം-ക്രൈസ്തവ മതങ്ങള്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അച്ചടക്കം എന്ന സുരക്ഷിത കവചമുണ്ട്. ക്ഷേത്രങ്ങളില്‍ നടക്കുന്ന ആചാര്യന്മാരുടെ മത പ്രഭാഷണങ്ങള്‍ ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെട്ടുതാലി കത്തിച്ചുകളയല്‍ സമരം, ചുമ്പനസമരം തുടങ്ങിയവ സമൂഹത്തില്‍ അരാചകത്വം സൃഷ്ടിക്കുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു.
തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ രംഗപുജയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്ര സംരക്ഷണസമിതി ശ്രീകണ്ഠേശ്വരം ശാഖ പ്രസിഡന്റ് ശ്രീകണ്ഠന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ മായാ രാജേന്ദ്രന്, ശ്രീകണ്ഠേശ്വരം ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി. സന്തോഷ്, അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്ത് പ്രസിഡന്റ് പി. അശോക് കുമാര്‍, സെക്രട്ടറി എം.ഗോപാല്‍, കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ല സെക്രട്ടറി വി.ജി. ഷാജു, രക്ഷാധികാരി രാജേന്ദ്രന് നായര്‍, ജോയിന്റ് സെക്രട്ടറി ജയപ്രകാശ് കെ.ജെ, രക്ഷാധികാരി പി. ശശിധരന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: