കാടുകയറി നശിക്കുന്നുപീരുമേട് : കാടുകയറി നശിച്ച് പീരുമേട് ഡിറ്റിപിസി സെന്റര്‍. പീരുമേട് ടൗണിലെ ഡിറ്റിപിസി വക ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പണി ഫണ്ടിന്റെ പോരായ്‌മ കൊണ്ട് പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തൊടുപുഴയിലെ ഹാബിറ്റാറ്റാണ് പണികള്‍ ഏറ്റെടുത്തത്. 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റായിരുന്നുവെങ്കിലും നാളിതുവരെ 18 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. കെട്ടിടത്തിന്റെപണി പൂര്‍ത്തീകരിച്ച് ട്യൂറിസം സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ട്യൂറിസം മേഖല മെച്ചപ്പെടുന്നതിനോടൊപ്പം പീരുമേട് ടൗണിന്റെ മുഖച്ഛായതന്നെ മാറും. പണി പാതിവഴിയില്‍ നിര്‍ത്തിയതുകൊണ്ട് സാമൂഹികവിരുദ്ധരുടെ താവളമായി കെട്ടിടം മാറിയിരിക്കുകയാണ്. വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് വകുപ്പ് മന്ത്രിയായ എ.പി അനില്‍കുമാറിന് ഡോ.ഗിന്നസ് മാടസ്വാമി പരാതി നല്‍കിയതിനെ തുടര്‍ന്ന് പണി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത മാസം പണി ആരംഭിക്കുമെന്നാണ് കരുതുന്നതെന്ന് ഡിറ്റിപിസി സെക്രട്ടറി ഡോ.ഗിന്നസ് മാടസ്വാമി ജന്മഭൂമിയോട് പറഞ്ഞു.
















