ആത്മീകമായ മോഹബന്ധം ആത്മസ്വരൂപത്തെ സൃഷ്ടിക്കുന്നതിനും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള കര്‍മ്മബന്ധം ആത്മലോകത്തെ ഏതു കാലത്തും രക്ഷിക്കുന്നതിനും അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഈ നില അനുസരിച്ചു ആത്മീകമോഹബന്ധവും ആത്മീക കര്‍മ്മബന്ധവും ലൗകികമോഹബന്ധവും ലൗകികകര്‍മ്മബന്ധവും സൃഷ്ടിച്ചിരിക്കുന്നു.
അതിനാല്‍ സര്‍വ്വലോകസൃഷ്ടികളും ആത്മീക നിലയെ മാത്രം അടിസ്ഥാനപ്പെടുത്തി ആനന്ദ ലഹരി അനുദിനമനുഭവിച്ചു ആദിയന്താനന്ദമായി ഭഗവാങ്കല്‍ ലയിച്ചു ഭഗവാനായിത്തന്നെ അവസാനിക്കുന്നു. ഉല്‍പാദിപ്പിച്ചതും അവന്‍ തന്നെ, ഉത്ഭവിച്ചതെല്ലാം അവസാനിക്കുന്നതും അവനില്‍ തന്നെ. ശാന്തി ശാന്തി സര്‍വ്വവും ശാന്തി.















