കോഴിക്കോട്: വൈവിദ്ധ്യമാര്‍ന്നതും ആകര്‍ഷകവുമായ ഉല്‍പന്നങ്ങളുമായി എത്തിയ ജൂട്ട്‌മേള ഏവരെയും ആകര്‍ഷിക്കുന്നു. പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്നവയാണ് എന്നതാണ് ചണ ഉല്‍പന്നങ്ങളുടെ സവിശേഷത. നാഷണല്‍ ജൂട്ട്‌ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് ജയാ ഓഡിറ്റോറി യത്തില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്തമാര്‍ന്ന ബാഗുകളാണ് മേളയിലെ പ്രധാനഉല്പന്നം കുഞ്ഞു സഞ്ചികള്‍ മുതല്‍ മനോഹരമായ ലാപ്‌ടോപ് ബാഗുകള്‍ വരെയുണ്ട്. വിവിധ വര്‍ണങ്ങളിലും പുതുമയാര്‍ന്ന ഡിസൈനിലുമുണ്ട് ബാഗുകള്‍. 250രൂപയാണ് വില. ചെറുസഞ്ചികള്‍ക്ക് 50 രൂപയും. പേഴ്‌സ്, മൊബൈല്‍ കവര്‍, വെള്ളക്കുപ്പിയെടുക്കാവുന്ന ചെറുസഞ്ചി എന്നിവയുമുണ്ട്.
വളയും മാലയും കമ്മലുമാണ് മറ്റൊരു ഇനം. മാലയ്‌ക്ക് 50 രൂപ മുതലാണ് വില. ലാപ്‌ടോപ് ബാഗിന് 500 രൂപയാണ് വില. മൊബൈല്‍പൗച്ചിന് 80 രൂപ മുതലാണ് ഈടാക്കുന്നത്. വിവിധതരം മാറ്റുകളും കളിക്കോപ്പുകളും മേളയിലുണ്ട്. ഡോര്‍മാറ്റ്, കിച്ചണ്‍മാറ്റ് തുടങ്ങി യോഗചെയ്യാന്‍ ഉപയോഗിക്കാവുന്നതുവരെ. ഉല്‍പ്പന്നങ്ങളേറെയും ബംഗാളിലും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവയാണ്. മേള 18–ന് സമാപിക്കും.
















