അഴിമതിക്കെതിരെ പോരാടുന്നു എന്ന് സ്വയം വിശേഷിപ്പിക്കുകയും അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തിയെ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി മാതൃകകാട്ടുകയും ചെയ്യുന്ന ഒരു മാന്യനാണ് രാജ്യത്തെ ജനം തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ മനോരോഗിയെന്ന് വിളിച്ചാക്ഷേപിക്കുന്നത്. കേസ് നേരിടുന്ന വ്യക്തി കേജ്‌രിവാളിന്റെ സെക്രട്ടറിയാകുമ്പോള്‍ അയാളുടെ ഓഫിസ് റെയ്ഡുചെയ്യാന്‍ ഇയാളോടനുവാദം ചോദിച്ചാല്‍പിന്നെ റെയ്ഡുനടത്തിയിട്ട് എന്താ കാര്യം. ഈ രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറയുന്നത് ഇതുകൊണ്ടാണ.് ചിലര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അസഹിഷ്ണുത ഉണ്ടാവും. കേജ്‌രിവാളാരാണ് എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ മനോരോഗിയെന്ന് വിളിക്കാന്‍. ബീഹാറിലെ കാട്ടുകള്ളനായ ലാലുവുമൊത്ത് സഖ്യമുണ്ടാക്കി അഴിമതിക്കെതിരെ പോരാടുന്ന അപ്പോസ്ത്തലന്‍.
സോണി തറയില്‍
ജനലോക്പാല്‍ ബില്ലിന് വേണ്ടി കരയുന്ന അരവിന്ദ് കേജ്‌രിവാള്‍ ഒരു സിബിഐ റെയ്ഡിന്റെ പേരില്‍ മോദിയെ തെറിവിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണീ ലോക്പാല്‍ ബില്‍? ഭാരതത്തിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു അന്വേഷണ കമ്മീഷന്‍. അതായതു മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല, പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരെ കയറിച്ചെന്ന് അന്വേഷണം നടത്താം. ഒരു സിബിഐ റെയ്ഡിന്റെ പേരില്‍ ഇത്രമാത്രം പേടിക്കുന്ന കേജ്‌രിവാള്‍ പിന്നെന്തിനു വേണ്ടിയാണു ലോക് പാല്‍ ബില്ലിന് വേണ്ടി സമരം ചെയ്യുന്നത്?
അരുണ്‍ കെ. ഗോപിനാഥ്
















