കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്ഥാവനകളെ വര്‍ഗ്ഗീയം എന്നു വിശേഷിപ്പിച്ച വി.എം. സുധീരന്‍ കത്തോലിക്കാസഭ പത്രത്തിലെ വര്‍ഗ്ഗീയ പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ്സിന്റെ തോല്‍വിയെക്കുറിച്ച് വിവരിക്കുന്ന ഡിസംബര്‍ ലക്കം കത്തോലിക്കാസഭ പത്രം പ്രത്യക്ഷമായ വര്‍ഗ്ഗീയ വിവേചനം സൃഷ്ടിക്കുന്നതും സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ തോല്‍വിക്കു കാരണം ക്രിസ്താനികള്‍ക്ക് വേണ്ട പരിഗണന കൊടുക്കാതെ അവഗണിച്ചതുകൊണ്ടാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പാഠം പഠിപ്പിക്കുമെന്നും വിനാശകാലെ വിപരീതബുദ്ധി എന്ന ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ വിജയം സഭ നേതൃത്വത്തിന്റെ നിലപാടിനെ ആശ്രയിച്ചായിരിക്കും എന്ന തരത്തിലുള്ള വര്‍ഗ്ഗീയത ആളിക്കത്തിച്ചുകൊണ്ടുള്ള ലേഖനത്തിനെതിരെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രത്തില്‍ അച്ചടിച്ചുവന്ന ഇത്തരം വര്‍ഗ്ഗീയപരമായ പരാമര്‍ശങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















