കമ്പംമെട്ട്: വാഹനം ഇടിച്ച് മദ്ധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഒളിവില്‍പോയ പ്രതി പിടിയില്‍. തമിഴ്‌നാട് കണ്ടമന്നൂര്‍ സ്വദേശി കാശുപാണ്ഡ്യന്‍(39) ആണ് ഏഴുവര്‍ഷത്തിന് ശേഷം പിടിയിലായത്. 2008 ലാണ് കേസിനാസ്പതമായ സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന മദ്ധ്യവയസ്‌കന്‍ കാശുപാണ്ഡ്യന്‍ ഓടിച്ചിരുന്ന ട്രാക്ടര്‍ തട്ടി മരിക്കുകയായിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. കമ്പംമെട്ട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്‌ച്ചക്കാലത്തോളം തമിഴ്‌നാട്ടില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിയെ റിമാന്റ് ചെയ്തു.
















