ഉത്തര്‍പ്രദേശാകെ കണക്കിലെടുക്കുമ്പോള്‍ ദേശീയ ജനസംഖ്യാ തോതിലെ മുസ്ലിം വളര്‍ച്ചാ ശരാശരിയില്‍ കുറച്ച് താഴെയാണെന്നാണ് സംസ്ഥാനത്തെ കണക്ക്. സംസ്ഥാനത്തെ ജനസംഖ്യാ വളര്‍ച്ച 18.50 ശതമാനത്തില്‍നിന്ന് 19.20 ആയതേ ഉള്ളൂ. എന്നാല്‍ കിഴക്കന്‍ യുപി മാത്രം പരിഗണിച്ചാല്‍, വിഭജിക്കും മുമ്പുള്ള (1991 ല്‍), മുസ്ലിങ്ങള്‍ അധികമായുള്ള കേന്ദ്രങ്ങളില്‍, ഷഹരാണ്‍പൂര്‍, ഹാര്‍വാര്‍ (ഇപ്പോള്‍ ഉത്തരാഖണ്ഡില്‍), മുസാഫര്‍നഗര്‍, മീററ്റ്, ബിഞ്‌ജോര്‍, മൊറാദാബാദ്, രാംപൂര്‍, ബറേയ്‌ലി എന്നിവിടങ്ങളില്‍ രണ്ട് ശതമാനമുണ്ട് വളര്‍ച്ച. ഈ പ്രദേശങ്ങളിലെ മുസ്ലിം ജനസംഖ്യ 1951 മുതല്‍ വളര്‍ച്ചയില്‍തന്നെയാണ്.
അന്ന് 30 ശതമാനമായിരുന്ന മുസ്ലിങ്ങള്‍ ജനസംഖ്യയില്‍ 40 ശതമാനമായി 2011 ല്‍. ഉത്തരാഖണ്ഡിലെ മുസ്ലിം വളര്‍ച്ച യുപിയിലേക്കാള്‍ അധികമാണ്. ഈ മതജനവിഭാഗം 11.92 ല്‍നിന്ന് 13.95 ആയി വളര്‍ന്നു. ഉത്തരാഖണ്ഡിലെ കീഴ്പ്രദേശത്തെ ഹാര്‍വാര്‍, ഡെറാഡൂണ്‍, ഉദ്ദംസിങ് നഗര്‍ എന്നിവിടങ്ങളിലാണ് വളര്‍ച്ചയധികം. ഹാര്‍വാറും ഡെറാഡൂണും കിഴക്കന്‍ യുപിയോട് ചേര്‍ന്നതാണ്. ഉദ്ദംസിങ് നഗറില്‍ മാത്രം മുസ്ലിംതോത് 20.59 ല്‍നിന്ന് 22.58 ശതമാനമായി. പല പതിറ്റാണ്ടുകളായി ഇവിടെ വളര്‍ച്ചാവര്‍ധനതന്നെയാണ്. കുമയൂണ്‍ മേഖലയില്‍ നൈനിത്താള്‍, അല്‍മോറ, പിതോറഗഢ് എന്നിവിടങ്ങളിലെ ഏറെനാളത്തെ കണക്ക് നോക്കിയാല്‍ 1951 ല്‍ 4.24 ശതമാനമായിരുന്ന മുസ്ലിങ്ങള്‍ ഇപ്പോള്‍ 12.12 ശതമാനമായി. കഴിഞ്ഞ പതിറ്റാണ്ടിലെ മാത്രം വളര്‍ച്ച 2.01 ശതമാനമാണ്; ഇതുവരെയുള്ള വളര്‍ച്ചാനിരക്കിനേക്കാള്‍ അധികം.
പശ്ചിമ ബംഗാള്‍
പശ്ചിമബംഗാളാണ് സംസ്ഥാനമാകെയൂം ഓരോ ജില്ലകളിലും ഹിന്ദു ജനസംഖ്യ ഗണ്യമായി കുറഞ്ഞിട്ടുള്ളിടം. 2001-2011 ല്‍ ദശകത്തിലെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ വളര്‍ച്ചാ നിരക്ക് യഥാക്രമം 10.81, 21.81, 27.85 എന്നിങ്ങനെയാണ്. ഹിന്ദുക്കളുടെ തോത് രണ്ട് ശതമാനം വളര്‍ച്ചയില്‍ കുറഞ്ഞു. മുസ്ലിങ്ങളുടേത് 1.77 ശതമാനം വര്‍ധിച്ചു. ഈ വളര്‍ച്ച മുന്‍ദശകത്തിലേതില്‍നിന്ന് കൂടുതലാണ്. പക്ഷേ 1981-91 ദശകത്തിലെ 2.10 ശതമാനത്തില്‍നിന്ന് കുറവുമാണ്.
എല്ലായിടത്തും മുസ്ലിം ജനസംഖ്യ കൂടി. എന്നാല്‍ ഏറ്റവും കൂടുതല്‍ ദക്ഷിണ ദിനാജ്പൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലാണ്. രണ്ടിടത്തും മുസ്ലിം ജനസംഖ്യയില്‍ 2.6 ശതമാനം വളര്‍ച്ചയുണ്ടായി. 24 പര്‍ഗാനയില്‍ മുസ്ലിം വളര്‍ച്ചയുടെ തോത് 2.33 ശതമാനം കൂടി, ബീര്‍ദ്ദയില്‍ രണ്ട് ശതമാനവും. ഹൗറ, 24 നോര്‍ത്ത് പര്‍ഗാനാസ്, നാദിയ, കൂച്ച്ബീഹാര്‍ എന്നിവിടങ്ങളിലും വളര്‍ച്ചാതോത് ചെറുതല്ല. ബംഗ്ലാദേശിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വടക്കന്‍-മധ്യ ജില്ലകളില്‍ മുസ്ലിം ജനസംഖ്യ ഗണ്യമായി കൂടി. അവിഭക്ത കിഴക്കന്‍ ദിനാജ്പൂര്‍, മാല്‍ഡ, ബീര്‍ഭൂം, മുര്‍ഷിദാബാദ് എന്നിവ ചേര്‍ന്ന മേഖലയില്‍ മുസ്ലിങ്ങള്‍ ഇപ്പോള്‍ ആകെ ജനസംഖ്യയുടെ 51.69 ശതമാനമാണ്. ഈ മേഖലയില്‍ 1951-61 കാലം മുതല്‍ മുസ്ലിം ജനസംഖ്യ അതിവേഗം വര്‍ധിക്കുകയാണ്. 2001-2011 വരെ ഈ വളര്‍ച്ച തുടരുന്നു.
ആസാം, പ്രത്യേകതയേറെ
2001-2011 ദശകത്തിലെ കണക്കുവെച്ച് ആസാമാണ് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യാ വളര്‍ച്ചയുള്ള രണ്ടാമത്തെ സംസ്ഥാനം. ഇവിടെ ഈ പതിറ്റാണ്ടില്‍ 29.59 ശതമാനം വളര്‍ച്ചയാണ് മുസ്ലിം ജനസംഖ്യയില്‍; അതേസമയം ഹിന്ദുവളര്‍ച്ച 10.89 ശതമാനവും. ഈ പത്തുവര്‍ഷത്തിനിടെ ആസാം ജനസംഖ്യയിലാകെയുണ്ടായത് 45.5 ലക്ഷത്തിന്റെ വര്‍ധനവാണ്. ഇതില്‍ 24.44 ലക്ഷം മുസ്ലിങ്ങളാണ്. 18.8 ലക്ഷമാണ് ഹിന്ദുക്കള്‍. അതായത്, 2011 നും 2011 നും ഇടയില്‍ വര്‍ധിച്ച ഓരോ 100 പേരില്‍ 56 പേര്‍ മുസ്ലിങ്ങളും 41 പേര്‍ ഹിന്ദുക്കളുമാണ്. ശേഷിക്കുന്ന അഞ്ചുപേരില്‍ നാലുപേര്‍ ക്രിസ്ത്യാനികള്‍, അവരുടെ വളര്‍ച്ചാനിരക്ക് 18.17 ശതമാനവും.
ഈ പതിറ്റാണ്ടുകാലത്തിനിടെ ആസാം ജനസംഖ്യ 30.92 ല്‍നിന്ന് 34.22 ശതമാനമായി വര്‍ധിച്ചു. 1901 മുതലുള്ള സെന്‍സസ് കണക്കുകള്‍ നോക്കിയാല്‍ ഈ 3.30 ശതമാനം വര്‍ധന സെന്‍സസിലെ ഏറ്റവും വലിയ രണ്ടാമത്തെ വളര്‍ച്ചയാണ്. 1921-31 കാലത്ത് ഇപ്പോള്‍ ബംഗ്ലാദേശായ ദേശത്തുനിന്ന് ബ്രിട്ടിഷുകാര്‍ അവരുടെ നയത്തിന്റെ ഭാഗമായി മുസ്ലിങ്ങളെ കൊണ്ടുവന്ന് പാര്‍പ്പിച്ചതിനെത്തുടര്‍ച്ച് ജനസംഖ്യയില്‍ 4.04 ശതമാനം വര്‍ധനയുണ്ടായി. എന്നാല്‍ അന്നത്തെ മുസ്ലിം ജനസംഖ്യയുടെ തോത്‌വെച്ച് നോക്കുമ്പോള്‍ അത് വളരെ ചെറുതായിരുന്നു.
2001 നും 2011 നും ഇടയില്‍ ആസാമിലെ ഒട്ടേറെ ജില്ലകള്‍ പുനഃസംഘടിപ്പിച്ചു. അതിനാല്‍ 2011 ലെ വിവരങ്ങളും മുമ്പത്തെ വിവരങ്ങളും തമ്മില്‍ ജില്ലാടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുക വിഷമകരമാണ്. എന്നാല്‍ വിഭജിക്കും മുമ്പുള്ള, ഗോള്‍പാറ, കാമരൂപ്, ദറാങ്, നാഗോണ്‍ എന്നീ ജില്ലകളടങ്ങുന്ന മേഖലയിലെ ദീര്‍ഘനാളത്തെ വിവരങ്ങള്‍ വച്ചുനോക്കുമ്പോള്‍ 2001 ലെ 40.34 ശതമാനത്തില്‍ നിന്ന് നാലുശതമാനം കൂടി മുസ്ലിം ജനസംഖ്യാ വിഹിതം 2011 ല്‍ 44.61 ആയി. സ്വാതന്ത്ര്യാനന്തരം ഉണ്ടായ വളര്‍ച്ചയില്‍ ഏറ്റവും കൂടിയ തോതാണിത്. ഇതിലൂടെ മേഖല അതിവേഗത്തിലും എന്നെന്നേക്കുമായി മുസ്ലിം ജനസംഖ്യാപ്പെരുപ്പമുള്ള ഇടമായി.
ആസാമിലെ മുസ്ലിം ജനത ആകെയുള്ള 27 ജില്ലകളില്‍ 12 ജില്ലകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതില്‍ ഒമ്പതെണ്ണം മേല്‍പ്പറഞ്ഞ മേഖലയിലാണ്; ധുബ്ര, ഗോള്‍പാറ, ബോനഗൈഗാവ്, ബര്‍പേട, കാമരൂപ(ഗ്രാമം), നല്‍ബാറി, ദറാങ്, മോറിഗാവ്, നാഗോണ്‍ എന്നിവയാണ് ആ ജില്ലകള്‍. ആസാമിലാകെയുള്ള 106.8 ലക്ഷം മുസ്ലിങ്ങളില്‍ 72.4 ലക്ഷം പേര്‍ ഈ ജില്ലകളിലാണ്. ഈ മേഖലയിലെ ആകെ ജനസംഖ്യയുടെ 58.48 ശതമാനം വരും ഇത്. കചാര്‍, കരിംഗഞ്ച്, ഹൈലാകാണ്ടി എന്നീ ജില്ലകളടങ്ങുന്ന ബരാക് വാലിയാണ് മുസ്ലിങ്ങള്‍ വന്‍തോതിലുള്ള മറ്റൊരു മേഖല. ഈ മൂന്നു ജില്ലകളിലായി 17.5 ലക്ഷം മുസ്ലിങ്ങളുണ്ട്. ഈ മേഖലയുടെ ജനസംഖ്യയില്‍ 48.14 ശതമാനം വരും അത്. മുന്‍ ദശാബ്ദങ്ങളിലേതുമായി നോക്കുമ്പോള്‍ 2.67 ശതമാനം അധിക വളര്‍ച്ചയാണിത്, സ്വാതന്ത്ര്യാനന്തരം പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
ഭാരതത്തില്‍ മറ്റിടങ്ങളിലെ വളര്‍ച്ചയില്‍നിന്നു വ്യത്യസ്തമായി ആസാമിലും ഒരു പരിധിവരെ പശ്ചിമബംഗാളിലുമാണ് മുസ്ലിം ജനസംഖ്യാ വളര്‍ച്ചയില്‍ കുതിച്ചുചാട്ടം കാണുന്നത്. 1981 നും 1991 നും ഇടയില്‍ ഭാരതത്തിന്റെ മറ്റുദേശങ്ങളിലും മുസ്ലിം വളര്‍ച്ചയിലുണ്ടായ കുതിപ്പിനു സമാനമാണ് ഈ നിരക്ക്. ഇവിടങ്ങളിലെ ഈ വര്‍ധനയ്‌ക്കു കാരണം ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റമാണെന്ന് സുവ്യക്തം. ഉപമന്യു ഹസാരിക കമ്മീഷന്‍ 2015 ഒക്‌ടോബര്‍ നാലിന് സുപ്രീംകോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടും ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ആസാമിലെ ജനതയെ വേട്ടയാടുന്ന വിഷയമാണെന്ന് വിശദമായി വ്യക്തമാക്കുന്നുണ്ട്.
(നാളെ: ഉപമന്യു കമ്മീഷന്‍ പറയുന്ന
കാര്യങ്ങളും കേരളവും)
















