ശബരിമല: സന്നിധാനത്തിന്റെയും അയ്യപ്പഭക്തരുടെയും സുരക്ഷയ്ക്ക് സന്നിധാനപാതയില് 24 മണിക്കൂറും കേരളാ പൊലീസിന്റെ ബോംബ് സ്ക്വാഡ് വിഭാഗം അതീവ ജാഗ്രതയില്‍. സന്നിധാനത്തേക്കെത്തുന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ എല്ലാവരെയും പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കിയാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്.
പമ്പയിലും സന്നിധാനത്തും പരമ്പരാഗത കാനനപാതയിലൂടെ വരുന്നവരെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പുല്ലുമേട് വഴി സന്നിധാനത്തെത്തുന്ന ഭക്തര്‍ക്കായി പാണ്ടിത്താവളത്തില്‍ പ്രതേ്യക നിരീക്ഷണ കേന്ദ്രവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബാഗുകളും സഞ്ചികളും മറ്റും സ്കാനറിലൂടെ കടത്തിവിടുമ്പോള്‍ ഉള്ളിലുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം മോണിറ്ററില്‍ തെളിഞ്ഞുകാണാന്‍ സാധിക്കും. ഒരുസമയം ഒരു യൂണിറ്റില്‍ ബോംബ് സ്ക്വാഡ് വിദഗ്ദ്ധരുടെയും സിവില്‍ പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സേവനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: