Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നികുതി പിരിക്കാനുള്ളതാണ്, പിഴിയാനുള്ളതല്ല

Janmabhumi Online by Janmabhumi Online
Dec 11, 2015, 09:48 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ആഭരണവ്യാപാരമേഖലയില്‍ കോടിക്കണക്കിന് രൂപയാണ് വിവിധതരം നികുതിവെട്ടിപ്പുമൂലം സര്‍ക്കാരിന് നഷ്ടമാവുന്നത്. ഏകദേശം 5000 മെട്രിക് ടണ്‍ സ്വര്‍ണ്ണമാണ് ഭാരതത്തിലെ വാര്‍ഷിക ഇറക്കുമതി. ഇതില്‍ 900 മെട്രിക് ടണ്‍ മാത്രമാണ് ഔദ്യോഗികമായത്. ബാക്കി അനധികൃതമാര്‍ഗ്ഗത്തിലാണ്. കസ്റ്റംസ്ഡ്യൂട്ടി ഇനത്തില്‍ 1,21,770 കോടിരൂപയും, ആദായ നികുതി ഇനത്തില്‍ 6642 കോടിരൂപയും ആണ് ഇതുമൂലം രാജ്യത്തിന് നഷ്ടമാവുന്നത്.

ഇതിനു പ്രധാന കാരണം നമ്മുടെ അശാസ്ത്രീയമായ നികുതി ഘടനകള്‍ തന്നെയാണ്.

ആഭരണവ്യാപാരത്തില്‍ കേരളത്തില്‍ നിലവിലുള്ള വാറ്റ് നിരക്ക് അഞ്ചു ശതമാനമാണ.് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാലിരട്ടി കൂടുതല്‍. എന്നാല്‍, സ്വമേധയാ കോമ്പൗണ്ടിങ് സമ്പ്രദായം സ്വീകരിക്കുന്ന വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്നും 1.15% മുതല്‍ 1.25% വരെ നികുതി ഈടാക്കിയാല്‍ മതി എന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

ആകര്‍ഷകമായ ബദല്‍ മാര്‍ഗ്ഗം എന്നു തോന്നാം. എന്നാല്‍ ഇതില്‍ കെണിയുണ്ട്. കോമ്പൗണ്ടിങ് സമ്പ്രദായ പ്രകാരം കുറഞ്ഞനിരക്കില്‍ ഉപഭോക്താക്കളില്‍നിന്നും നികുതി ഈടാക്കിയ വ്യാപാരികള്‍ പക്ഷെ സര്‍ക്കാറില്‍ അടക്കേണ്ടത് മുന്‍വര്‍ഷം അടച്ച നികുതിയുടെ 115% മുതല്‍ 125% വരെ തുകയാണ്. എല്ലാവര്‍ഷവും വ്യാപാരത്തില്‍ ഉണ്ടാവുന്ന വര്‍ദ്ധന മുന്‍കൂര്‍ വകയിരുത്തിയാണ് ഈ ശതമാനം നിശ്ചയിച്ചിട്ടുള്ളത്. വില്‍പനയില്‍ വര്‍ഷംതോറും വര്‍ദ്ധവുണ്ടായേക്കാമെന്ന ഊഹത്തിലാണ് ഇൗ സമ്പ്രദായം എന്നറിയുമ്പോഴാണ് ഇതിന്റെ അശാസ്ത്രീയതയും അപ്രായോഗികതയും മനസ്സിലാവുക.

സ്വര്‍ണ്ണത്തിന്റെ വിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ സ്വര്‍ണ്ണവ്യാപാര സ്ഥാപനങ്ങളുടെ വിറ്റുവരവിനെ ബാധിക്കും. അത് പ്രവചിക്കാനോ കണക്കുകൂട്ടാനോ സാധ്യമല്ല. പക്ഷെ നമ്മുടെ നികുതിവ്യവസ്ഥ അനുസരിച്ച് നഷ്ടംസഹിച്ചും സ്വന്തം പോക്കറ്റില്‍ നിന്നെടുത്തും സര്‍ക്കാരിലേക്ക് നികുതിയടയ്‌ക്കേണ്ട സ്ഥിതിവിശേഷമാണ് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കുന്ന വ്യാപാരികള്‍ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്.

ഉപഭോക്താവില്‍ നിന്നും പിരിച്ചെടുത്ത നികുതിയും സര്‍ക്കാറിലേക്ക് അടയ്‌ക്കേണ്ട നികുതിയും തമ്മിലുള്ള ഭീമമായ അന്തരം സ്വാഭാവികമായും സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് നയിക്കും. അതിനാല്‍, നല്ലൊരുശതമാനം കച്ചവടവും അനധികൃത മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുമെന്നതാണ് ഇത്തരം പാഴ്‌നിയമങ്ങളുടെ ദൂഷ്യഫലം. കേരളത്തില്‍ 80 ശതമാനത്തോളം വ്യാപാരവും ഇങ്ങനെ അനധികൃതമായി മാറിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.

ഔദ്യോഗിക ഏജന്‍സികളുടെ പഠനം അനുസരിച്ച് 1,13,400 കോടിരൂപയാണ് കേരളത്തിലെ സ്വര്‍ണ്ണവ്യാപാരരംഗത്തെ മൊത്തം വാര്‍ഷികവിറ്റുവരവ്. ഇതില്‍ ഔദ്യോഗികമായ കണക്കുകളില്‍പ്പെടുത്തിയിരിക്കുന്നത് വെറും 34,020 കോടിരൂപയാണ്. ബാക്കി 79,380 കോടിരൂപയുടെ വ്യാപാരം നടക്കുന്നത് അനധികൃതമേഖലയില്‍ ആണ്. ഇതുമൂലം കോടിക്കണക്കിനുരൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടം.

നിയമാനുസൃതമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ ഒരു പവന് 3200 രൂപയോളം വിവിധ നികുതികളായി സര്‍ക്കാരിലേക്ക് നല്‍കുന്നുണ്ട്. എന്നാല്‍ അണ്‍അക്കൗണ്ടഡ് കച്ചവടക്കാര്‍ക്ക് ഈ ബാധ്യതയില്ല. ഈ തുക ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന പലവിധ മാഫിയകളുടെ പോക്കറ്റിലേക്കാണ് പോവുന്നത്. ഫലമോ സര്‍ക്കാര്‍ ഖജനാവിന് വന്‍തോതിലുള്ള വരുമാന നഷ്ടവും.

നിരവധി തവണ സംസ്ഥാനസര്‍ക്കാറിന്റെ ശ്രദ്ധയില്‍ ഈ വിഷയത്തിന്റെ ഗൗരവം അവതരിപ്പിച്ചിട്ടും നിയമവിധേയമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആകുലതകള്‍ ചെവിക്കൊള്ളാന്‍ സര്‍ക്കാറും, ഉദ്യാഗസ്ഥ സംവിധാനങ്ങളും തയ്യാറാവുന്നില്ല. കണക്കുകള്‍ നികുതിവകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനവുമായി ലിങ്ക് ചെയ്ത് സുതാര്യമാക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് അറിയിച്ച് പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു.

ക്രിയാത്മകമായ ഒരു പ്രതികരണവും ഭരണസംവിധാനത്തില്‍ നിന്ന് ഉണ്ടായില്ല. മറിച്ച്, വിലക്കുറവും, വില്‍പ്പനമാന്ദ്യവും കണക്കിലെടുക്കാതെ ഓരോവര്‍ഷവും കോമ്പൗണ്ടിങ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഭരണകൂടം.ഉപഭോക്താവില്‍ നിന്നും ഈടാക്കാത്ത കോടിക്കണക്കിന് രൂപയാണ് ഈ മേഖലയില്‍ സത്യസന്ധമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാറിലേക്ക് വര്‍ഷംതോറും അടച്ചുകൊണ്ടിരിക്കുന്നത്.

കണക്കില്‍ കാണിക്കാതെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളെ നികുതി കൃത്യമായി അടക്കാന്‍ പ്രോത്സാഹിപ്പിക്കണമെങ്കില്‍ നികുതി ഘടനയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തിയെ തീരൂ.

എം.പി. അഹമ്മദ്, ചെയര്‍മാന്‍,

മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

Kerala

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

India

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

India

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

Kerala

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

കിളിമാനൂരില്‍ വീടിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍

United Kingdom and India flag together realtions textile cloth fabric texture

സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാവുന്നതോടെ നാലുവര്‍ഷത്തിനുളളില്‍ ഇന്ത്യ- ബ്രിട്ടന്‍ വ്യാപാരം ഇരട്ടിയാകുമെന്ന് നിഗമനം

200 സൈക്കിൾ പമ്പുകൾക്കകത്ത് 24 കിലോ കഞ്ചാവ് കുത്തിനിറച്ച നിലയിൽ കണ്ടെത്തി : ആലുവയിൽ നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies