ശബരിമല: അത്യാഹിത വിഭാഗത്തില്‍പ്പെട്ട രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് എത്തിക്കുന്നതിനായി പമ്പയില്‍ എത്തിച്ചത് സെല്‍ഫ് സ്റ്റാര്‍ട്ടര്‍ ഇല്ലാത്ത 108 ആംബുലന്‍സ്. രോഗികളെ കയറ്റിക്കഴിഞ്ഞാല്‍ സമീപത്തുള്ള സ്വാമിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തള്ളിയാണ് വാഹനം സ്റ്റാര്‍ട്ടാക്കുന്നത്.
വലിയ തിരക്കുള്ള പത്തനംതിട്ട-പമ്പ തീര്‍ത്ഥാടന പാതയില്‍ ഈ ആംബലന്‍സില്‍ രോഗികളെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ല. കയറ്റത്തോ മറ്റോ നിന്നു പോയാല്‍ രോഗികളെ എത്തിക്കാന്‍ വൈകും. രോഗികളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത ബന്ധപ്പെട്ട അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: