Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കടമ മറക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 08:15 pm IST
in Samskriti

നമുക്കെല്ലാം അറിവുണ്ട്. പക്ഷേ, ഇതുമൂലം നമ്മള്‍ എന്തിനു വേണ്ടിയാണോ ജനിച്ചത്, അതു നേടാന്‍ സാധിക്കുന്നില്ല. നമ്മള്‍ ഒന്നു ചിന്തിക്കുന്നു, പക്ഷേ, പറയാന്‍ ഭാവിക്കുന്നത് ഒന്നും പറയുന്നത് വേറൊന്നുമാണ്. പ്രവര്‍ത്തിക്കുന്നത് ഇതൊന്നുമല്ലതാനും. ഇങ്ങനെയൊക്കെയല്ലേ മക്കളുടെ ജീവിതം? എല്ലാവരും ഏതോ ഒരു അര്‍ദ്ധസ്വപ്‌നത്തില്‍ കഴിയുന്നതുപോലെയാണ്. നമുക്കൊക്കെ ഇത്ര വയസ്സായിട്ടും ശരിയായ ബോധത്തെ നമ്മുടെ ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ ഉണര്‍ത്തുവാന്‍ കഴിയുന്നില്ല.

ഒരു വീട്ടില്‍ അച്ഛന്‍ തന്റെ മകനെ രാവിലെ വിളിച്ചുണര്‍ത്തുകയാണ്. ‘മോനേ, എഴുന്നേല്‍ക്ക്. നിനക്ക് സ്‌കുളില്‍ പോകേണ്ട സമയമായി. നീ എന്താ ഇനിയും എഴുന്നേല്‍ക്കാത്തത്?’ അദ്ദേഹം മകനെ പിടിച്ചു കുലുക്കുകയാണ് അപ്പോള്‍ നമ്മുടെയൊക്കെ വീടുകളില്‍ കേള്‍ക്കുന്ന മറുപടി മകന്‍ പറഞ്ഞു: ‘എനിക്ക് സ്‌കൂളില്‍ പോകാന്‍ ഇഷ്ടമില്ലച്ഛാ.’

‘അതെന്താ മോനേ?’

‘അച്ഛാ, സ്‌കൂളില്‍ പോകുന്നതു വെറും ബോറാണ്.’

‘അതെന്തുകൊണ്ടാ നിനക്ക് ബോറാകുന്നത്?’

‘അതോ, സ്‌കുളിലെ കുട്ടികളൊക്കെ എന്നെ കളിയാക്കും.’

‘ഓ, അങ്ങനെയാണോ? ശരി മോനേ, നീ പറഞ്ഞതു മുഴുവന്‍ അച്ഛന്‍ കേട്ടു. മൂന്നു കാര്യങ്ങള്‍ നീ പറഞ്ഞതു പോലെ, അച്ഛന്‍ പറയുന്ന മൂന്നു കാര്യങ്ങള്‍ നീയും കേള്‍ക്കണം.’ അച്ഛന്‍ പറഞ്ഞു.

‘ശരി, അച്ഛന്‍ പറഞ്ഞു കൊള്ളൂ’മകന്‍ സമ്മതിച്ചു.

‘മോനേ, സ്‌കുളില്‍ പോകുകയെന്നത് നിന്റെ കടമയാണ്. രണ്ടാമത് നിനക്ക് വയസ്സ് അന്‍പതായി. മൂന്നാമത് നീ ആ സ്‌കൂളിലെ പ്രന്‍സിപ്പാളാണ്.’

അന്‍പതു വയസ്സായിട്ടും മടിപിടിച്ച് സ്‌കൂളില്‍പോകാതിരിക്കുന്ന പ്രന്‍സിപ്പാളിന്റെ അവസ്ഥയിലാണ് ഇന്ന് പലരും. ഏതോ ഉറക്കത്തിലാണ് നമ്മളിന്നു കഴിയുന്നത്. വാക്കിലോ പ്രവൃത്തിയിലോ ശരിയായ ബോധം വരുന്നില്ല. അതിനാല്‍ നമ്മള്‍ ഉണരേണ്ടത് ഉള്ളില്‍ നിന്നാണ്. അവിടെനിന്നാണ് നമ്മള്‍ ശരിക്കും വളരേണ്ടത്. അപ്പോള്‍ മാത്രമേ അറിവിനോടൊപ്പം ബോധവും ഉണരുകയുള്ളൂ.

പുകവലി കാന്‍സറിന് വഴിതെളിക്കും എന്ന് കൊച്ചുകുട്ടികള്‍ക്കു വരെ അറിയാം. എന്നിട്ടും സിഗരറ്റ് വലി നിര്‍ത്തുന്നില്ല. പക്ഷേ,കാന്‍സര്‍ പിടിപെടുമ്പോള്‍ ബോധമുണരും. ബോധമുണരുമ്പോള്‍ തെറ്റില്‍ നിന്ന് പിന്‍തിരിയാന്‍ ശ്രമിക്കും. പിന്നെ ആഗ്രഹമുണ്ടെങ്കിലും സിഗരറ്റു വലിക്കില്ല. വലിച്ചാല്‍ മരിക്കുമെന്ന ബോധം ഉണരുന്നു. അതിനാലാണ് അമ്മ പറയുന്നത്, ബോധമില്ലാത്തതുകൊണ്ടാണ് നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നതെന്ന്.

ഒരു മോഷ്ടാവ് ഒരിക്കല്‍ ഒരു മഹാത്മാവിനെ വണങ്ങി പറഞ്ഞു:’ഗുരോ, എന്റെ ജോലി മോഷണമാണ്. ഈ തെറ്റില്‍ നിന്ന് മോചിതനാകണമെന്ന് ആഗ്രഹമുണ്ട് അതിന് അങ്ങ് എന്നെ സഹായിക്കണം.’

മഹാത്മാവ് ഉടന്‍ മറുപടി കൊടുത്തു:’നിനക്ക് മോഷണം നിര്‍ത്താനാകുന്നില്ലെങ്കില്‍ നീ മോഷ്ടിച്ചതിനുശേഷം ആ വിവരം അവരോടു പറയുക. അല്ലെങ്കില്‍ പറഞ്ഞശേഷം മോഷ്ടിക്കുക.’അടുത്ത ദിവസം ഒരു വീട്ടില്‍ കയറി മോഷണത്തിനൊരുങ്ങുമ്പോള്‍ ഗുരുവിന്റെ വാക്കുകള്‍ മോഷ്ടാവ് ഓര്‍മിച്ചു. ‘ഞാനതെടുത്തിട്ട് ഉടമസ്ഥരോട് വിവരം പറഞ്ഞാല്‍ എന്നെ അവര്‍ പോലീസില്‍ ഏല്‍പ്പിക്കും. പോലീസില്‍ നിന്ന് തല്ല് കിട്ടും ജയിലിലടയ്‌ക്കും.’ ഇത്രയുമോര്‍ത്തപ്പോള്‍ അയാള്‍ പെെട്ടന്ന് പിന്‍വലിഞ്ഞു. എന്നാല്‍ വീണ്ടും അത് എടുക്കുവാന്‍ മനസ്സ് പ്രേരിപ്പിച്ചു. പക്ഷേ, സാധിച്ചില്ല. ശിക്ഷകളെക്കുറിച്ച് ഓര്‍മിച്ചപ്പോള്‍ അതെടുക്കാനായില്ല. തിരികെ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു അങ്ങ്:’എന്തു വിഡ്ഢിത്തമാണ് പറഞ്ഞത്? ഒന്നുകില്‍ മോഷ്ടിച്ചിട്ടു പറയണം, അല്ലെങ്കില്‍ പറഞ്ഞിട്ട് മോഷ്ടിക്കണം. ഇങ്ങനെ പറഞ്ഞാല്‍പ്പിന്നെ എങ്ങനെ മോഷ്ടിക്കാന്‍ സാധിക്കും?’

ഗുരു മറുപടി പറഞ്ഞു: ‘നീ മോഷ്ടിക്കാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഉപദേശിച്ചത്. എന്റെ വാക്കുകള്‍ നീ ഓര്‍ത്തപ്പോള്‍ ആ സാഹചര്യത്തില്‍ ശരിയായ ബോധം നിന്നില്‍ വന്നു. നീ ചെയ്യാന്‍ പോകുന്ന പ്രവൃത്തിയുടെ ഭവിഷ്യത്ത് എന്തെന്ന് നീ മനസ്സിലാക്കി. അതു നിന്നെ തെറ്റു ചെയ്യുന്നതില്‍ നിന്നു പിന്‍തിരിയുവാന്‍ സഹായിച്ചു.’

മക്കളേ, നിങ്ങള്‍ ചെയ്യുന്ന ഒരോ കര്‍മ്മത്തിന്റെയും ഭവിഷ്യത്തുകളെക്കുറിച്ച് നിങ്ങള്‍ക്കു ബോധമുണ്ടാവണം. എങ്കില്‍ മക്കള്‍ തെറ്റു ചെയ്യുകയില്ല. ഈ ബോധമില്ലാത്തതുകൊണ്ടാണ് മക്കള്‍ തെറ്റുചെയ്യുന്നത്. അതുകൊണ്ട് നമ്മുടെ പ്രവൃത്തികളുടെ ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കുവാന്‍ മക്കള്‍ക്കു കഴിയട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Kerala

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.