ചേര്‍ത്തല നടുവിലെ കോവിലകത്ത് കേരളവര്‍മ്മതമ്പാന്‍ ലോകം അറിയപ്പെടുന്ന ഇരയിമ്മന്‍ തമ്പിയാണ്. കേരളവര്‍മ്മന്‍ എന്ന സംസ്‌കൃതവാക്കിന്റെ മലയാള രൂപമാണ് ഇരയിമ്മന്‍. സ്വാതിതിരുനാളിന്റെ കാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്.
കുട്ടിയിലേതന്നെ വിവിധക്ഷേത്രങ്ങളില്‍ പോകാനുള്ള അവസരംകൈവന്നത് അദ്ദേഹത്തിന്് വലിയ ഗുണപ്രദമായി. ക്ഷേത്രകലകളും അതുമായി ബന്ധപ്പെട്ട സാംസ്‌കാരികമേഖലകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അതിനാല്‍ കൗമാരകാലത്തുതന്നെ ദേവീസ്തവങ്ങള്‍ നിര്‍മ്മിച്ചിരുന്നു.
1815ല്‍ തിരുവിതാംകൂറിലെ ആസ്ഥാനകവിയായി. അവതരണാര്‍ഹതയും സാഹിത്യ ഭംഗിയാലും പ്രഥമഗണനീയങ്ങളാണ്തമ്പിയുടെ ആട്ടക്കഥകള്‍. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നിവയാണ് തമ്പിക്കഥകള്‍ എന്നപേരില്‍, അറിയപ്പെടുന്നത്. വീരവീരാട കുമാരവിഭോ ഈപദം ഉത്തരാസ്വയംവരത്തിലേതാണ്. കൈകൊട്ടിക്കളിയ്‌ക്ക് ധാരാളം ഉപയോഗിക്കുന്നുണ്ട്.
സാധാരണക്കാര്‍ക്കിടയില്‍ ‘ഓമനത്തിങ്കള്‍ക്കിടാവോ’ എന്ന താരാട്ടു പാട്ട് പ്രശസ്തമായി.
ഇരയിമ്മന്‍ തമ്പി സ്വാതിതിരുനാളിനെ താരാട്ടുപാടി ഉറക്കുന്നതിന് വേണ്ടിയാണത്രേ ഇത്‌നിര്‍മ്മിച്ചത്. കര്‍ണ്ണാടക സംഗീതത്തില്‍ പാടി വരുന്ന പല കീര്‍ത്തനങ്ങളും ഇദ്ദേഹം രചിച്ചവയാണെന്നു കരുതുന്നുണ്ട്. മലയാളത്തിലും സംസ്‌കൃതത്തിലുമായി 23 പദങ്ങളും 5 വര്‍ണ്ണങ്ങളും രണ്ട് ഭക്തി പ്രബന്ധങ്ങളും ഒരു കുമ്മിപ്പാട്ടും തമ്പിയുടേതായി അറിയപ്പെടുന്നവയാണ്.സുഭദ്രാഹരണം കൈകൊട്ടികളിപ്പാട്ടും മുറജപ പാനയും തമ്പിയുടെ രണ്ടു രചനകളാണ്. 1783- 1856 കാലഘട്ടത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്.















