മുംബൈ: പ്രമുഖ ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജിയയുടെ കാമുകന്‍, നടനും സെറീന വഹാബിന്റെയും ആദിത്യ പഞ്ചോളിയുടേയും മകനുമായ സൂരജ് പഞ്ചോളി ജിയയുടെ ഗര്‍ഭം അലിസിപ്പിച്ചെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
സൂരജില്‍ നിന്ന് ഗര്‍ഭണിയായ ജിയയയെ രക്തസ്രാവത്തിന്റെ പേരില്‍ ഗര്‍ഭം അലസിപ്പിച്ചു. ഇതില്‍ നിന്നുള്ള വൈകാരിക പ്രശ്‌നത്തെത്തുടര്‍ന്ന് ജിയ ജീവനൊടുക്കിയതാകാം എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സൂരജിെനതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും.
നാലു മാസമായ സമയത്താണ് ജിയ വിവരം സൂരജിനെ അറിയിച്ചത്. തുടര്‍ന്ന് ഇരുവരും ഡോക്ടറെ കണ്ടു. ഡോക്ടര്‍ ചില മരുന്നുകള്‍ നല്‍കി. അത് ഫലിച്ചില്ല. മറ്റൊരു ഡോക്ടര്‍ ശക്തികൂടിയ മരുന്നു നല്‍കി. അതു കഴിച്ചതോടെ ജിയക്ക് കടുത്ത രക്തസ്രാവം ഉണ്ടായി. കടുത്ത വേദനയും.വിവരം സൂരജിനെ അറിയിച്ചെങ്കിലും ഡോക്ടറെ വിളിച്ച് കാത്തിരിക്കുകയായിരുന്നു സൂരജ്. ഇതിനകം സ്ഥിതി വഷളായി രക്തസ്രാവം കൂടി.
ആശുപത്രിയില്‍ എത്തിച്ചാല്‍ ബന്ധം മറ്റുള്ളവര്‍ അറിയുമെന്നായിരുന്നു സൂരജിന്റെ ഭയം. ഈ സമയം ഭ്രൂണം പുറത്തുവന്നിരുന്നു. സൂരജ് സ്വന്തം നിലയില്‍ അത് വലിച്ചെടുത്ത് ടോയ്റ്റില്‍ ഇട്ടു.കുറ്റപ്രതത്തില്‍ പറയുന്നു. ഇതോടെ രക്തഭ്രാവം കുറഞ്ഞു. പക്ഷെ അതിനു ശേഷം സൂരജ് ജിയയയെ ഒഴിവാക്കാന്‍ തുടങ്ങി. ഇൗ രണ്ടും ചേര്‍ന്നാണ് ജിയയെ ആ്ത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത്. കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പത്തു വര്‍ഷം തടവു വരെ ലഭിക്കാവുന്ന കുറ്റമാണ് സൂരജില്‍ ചുമത്തിയിരിക്കുന്നത്.
















