ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രതാപ് സിങ്ങിനെയും പിഎയെയും കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. 2.2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് അറസ്റ്റ്. പട്ടികജാതി പിട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സിങ്ങ് സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഇനി അധികനാളുകളുണ്ടായിരുന്നില്ല.
അറസ്റ്റിലായ ഇദ്ദേഹത്തിന് ദല്‍ഹി എന്‍സിആര്‍ മേഖലയില്‍ എട്ട് ഫഌറ്റുകളുമുണ്ട്. നിരവധി വിലപിടിപ്പുള്ള വസ്തുക്കളും ഇയാളില്‍ നിന്നും സിബിഐ കണ്ടെടുത്തിട്ടുണ്ട്. വിലകൂടിയ വാച്ചുകള്‍, വിലകൂടിയ സ്‌ക്കോച്ച് അടക്കം മൂന്നൂറ് കുപ്പി വിദേശമദ്യം, ആഭരണങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലാസാധനങ്ങളും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഭാര്യയുടെയും പേരിലുള്ള എട്ട് ഫഌറ്റുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. എതാണ്ട് 15-20 കോടി രുപയുടെ സ്വത്ത്‌വകകള്‍ ഇയാള്‍ക്കുണ്ടെന്നാണ് കണക്ക്ക്കൂട്ടല്‍. ഏറ്റവും ചെലവേറിയ മേഖലകളിലാണ് ഫഌറ്റുകള്‍ സ്ഥിതിചെയ്യുന്നത്. അനധികൃത സ്വത്തിലൂടെയാണ് ഇയാള്‍ ഇവ സാമ്പാദിച്ചതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇത്‌സംബന്ധിച്ചും സിബിഐ കേസെടുത്തിട്ടുണ്ട്. അര്‍ബന്‍ സര്‍വീസ് പ്രോജക്ട് ഡയറക്ടറായിരിക്കെ സുമോ വാങ്ങിച്ച കേസും സിങ്ങിനെതിരയുണ്ട്. മാരുതി സുസുക്കി ഉള്ളപ്പോഴാണ് മറ്റൊരു കാര്‍ വാങ്ങിയിരുന്നത്. വകുപ്പിന് സുരക്ഷാ ജീവനക്കാരെയും താഴ്‌ന ജീവനക്കാരെയും നല്‍കുന്ന സ്ഥാപനത്തോട് 2.2 ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കേസ്.
















