Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റ് തടസ്സപ്പെടുത്തി പ്രതിഷേധം; കോടതിയെ ഭയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 01:19 am IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തി കോടതിയെ ഭയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമം. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇരുസഭകളും തടസ്സപ്പെടുത്തിയകോണ്‍ഗ്രസ്  നടപടി വിചാരണക്കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ലക്ഷ്യം. കോണ്‍ഗ്രസ് പാര്‍ലമെന്റിനെ ഉപയോഗിച്ച് കോടതിയെ ഭയപ്പെടുത്തുകയാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

ഞാന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണെന്ന സോണിയാഗാന്ധിയുടെ പ്രസ്താവന, കോടതിവിധി എതിരായപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച 1975ലെ രാഷ്‌ട്രീയ  സാഹചര്യം ഓര്‍മ്മിപ്പിച്ചതാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. സഭ തടസ്സപ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദ തന്ത്രത്തിനെതിരെ ശക്തമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്ന് കേന്ദ്രര്‍ക്കാര്‍ ഇരുസഭകളിലും പ്രസ്താവിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് എനിക്കും സോണിയാഗാന്ധിക്കുമെതിരെ നീക്കങ്ങള്‍ നടത്തുന്നതെന്ന് പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ഗാന്ധി പ്രതികരിച്ചത് വലിയ ബഹളത്തിന് കാരണമായി. നൂറുശതമാനവും നാഷണല്‍ ഹെറാള്‍ഡ് കേസ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കൊണ്ടുവന്നതാണെന്ന് രാഹുല്‍ ആരോപിച്ചു. തെളിവുണ്ടെങ്കില്‍ അതുമായി രാഹുല്‍ സഭയില്‍ എത്തണമെന്ന് ബിജെപി പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രാഹുല്‍ ഉന്നയിച്ച ആരോപണത്തിന് സഭയിലെത്തി തെളിവു ഹാജരാക്കണം, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

കേസ് കോടതിയില്‍ നേരിട്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും സഭ തടസ്സപ്പെടുത്തരുതെന്നും കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റോ കേന്ദ്രസര്‍ക്കാരോ കേസില്‍ ഇടപെട്ടിട്ടില്ല. പാര്‍ലമെന്റിന്റെ സമയം പാഴാക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല, ഗഡ്കരി പറഞ്ഞു.

ഹെറാള്‍ഡ് കേസ് ഉന്നയിച്ച് ഇരുസഭകളും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെയും തടസ്സപ്പെടുത്തി. നിരവധി തവണ സഭ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. അച്ചടക്കം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.