ന്യൂദല്‍ഹി : ഒരു വര്‍ഷത്തിനിടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലൂണ്ടായ ആക്രമണങ്ങളില്‍ 57 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
2014 ഡിസംബര്‍ ഒന്നിനും ഈ വര്‍ഷം നവംബര്‍ 27നുമിടയില്‍ അതിര്‍ത്തിയിലും മറ്റുമുണ്ടായ വെടിവെപ്പിലാണ് ഇത്രയും സൈനികര്‍ കൊല്ലപ്പെട്ടതെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി റാവു ഇന്ദ്രജിത് സിംങ് അറിയിച്ചു. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് സിംങ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം ജൂണ്‍ ഒന്നിനും നവംബര്‍ 27നുമിടയില്‍ മാത്രം 38 സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം ജനുവരി ഒന്നിനും നവംബര്‍ 30നുമിടയില്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും 151 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.
ഈ കാലയളവില്‍ അതിര്‍ത്തിയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ആറ് സൈനികരാണ് കൊല്ലപ്പെട്ടതെന്ന് സിംങ് കൂട്ടിച്ചേര്‍ത്തു.
















