ചെന്നൈ: പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചു നില്ക്കുന്ന ചെന്നൈയ്‌ക്ക് മാതാഅമൃതാനന്ദമയീ മഠം അഞ്ചുകോടി രൂപ നല്‍കി.
സ്വാമി രാമകൃഷ്ണാനന്ദ പുരി ഈ തുകയ്‌ക്കുള്ള ചെക്ക് മുഖ്യമന്ത്രി ജയലളിതയ്‌ക്ക് കൈമാറി. പ്രളയ സമയത്ത് രക്ഷാ,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മഠം സന്നദ്ധപ്രവര്‍ത്തകരെ അയച്ചിരുന്നു.
അമൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ഇതില്‍ പങ്കാളികളായിരുന്നു. അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ പതിനായിരം കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മഠം അധികൃതര്‍ പറഞ്ഞു.
















