ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ഭാരത-പാക് അതിര്‍ത്തിയില്‍ 2015 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെ 400 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടായിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധസഹമന്ത്രി റാവു ഇന്ദര്‍ജിത് സിങ് പറഞ്ഞു. ഇക്കാലയളവില്‍ ആറു സൈനികര്‍ വീരമൃത്യു വരിച്ചു.
ഭാരതസേനയുടെ പ്രവര്‍ത്തന പരിധിയിലുള്ള നിയന്ത്രണ രേഖയിലും രാജ്യാന്തര അതിര്‍ത്തിയിലുമായി 151 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടായി. അതിര്‍ത്തി രക്ഷാ സേനയുടെ കീഴിലുള്ള രാജ്യാന്തര അതിര്‍ത്തിയില്‍ ഇക്കാലയളവില്‍ 249 വെടിനിര്‍ത്തല്‍ ലംഘനങ്ങളുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: