പത്തനംതിട്ട:റാന്നിക്ക് സമീപം മന്ദമരുതിയില്‍ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍. ചേത്തയ്കക്ല് ചകിണിപ്ലാക്കല് സുനില്‍(43),കോയിപ്രം തട്ടേക്കാട് അശോക്ഭവനത്തില് ആനന്ദ കുമാര്‍(30) എന്നിവരാണ് ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കോഴഞ്ചേരി കൊച്ചിരീക്കല് വടക്കേതില്‍ ശരത്തിനെ ഇനിയും പിടികൂടാനുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 3മണിക്കാണ് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടെ മന്ദമരുതിയില്‍ നിന്ന് ഇവര്‍ പിടിയിലാവുന്നത്. സുനിലാണ് ചില്ലറ വില്പ്പനക്കാരന്. സ്കൂള്‍ ,കോളെജ് കുട്ടികള്‍ക്കാണ് മുഖ്യമായും വില്‍പ്പന നടത്തുന്നത്.
ഇയാള്‍ക്ക് എതിരെ 8 കേസുകള്‍ ഉണ്ട്.
അസി. കമ്മീഷണര്‍ മുരളീധരന് നായര്‍ക്കാണ് കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരം കിട്ടിയത്. ഉദ്യോഗസ്ഥരായ അനില്‍കുമാര്‍,അശോക് കുമാര്‍, ആനന്ദരാജ്, പി ഒ തോമസ്, സുഭാഷ്, ഗിരീഷ്, ശശിധരന് പിള്ള എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: