കൊല്ലം: നിലവിലുള്ള ബാലസംരക്ഷണ-അവകാശ നിയമങ്ങള്‍ കുട്ടികളുടെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതല്ലെന്ന് ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ ചന്ദ്രചൂഡന്‍.
കുട്ടികളുടെ അവകാശത്തിനായി രൂപം കൊണ്ട ബാലഗോകുലത്തിന്റെ ഉപ സംഘടനയായ സൗരക്ഷികയുടെ ജില്ലാതല സമിതി രൂപീകരണ യോഗം കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ച നീചത്വങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ചിന്താപരമായ അവകാശവും സ്വാതന്ത്ര്യവും കുട്ടികള്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബാലഗോകുലും മേഖലാ സെക്രട്ടറി ബി.എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. വിവിധ തലങ്ങളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സൗരക്ഷികയുടെ 15 അംഗ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സമ്മേളനത്തില്‍ ബാലഗോകുലം മഹാനഗര്‍ കാര്യദര്‍ശി അനില്‍, ജില്ലാ കാര്യദര്‍ശി ബി.എസ്.ഗോപകുമാര്‍, പുനലൂര്‍ ജില്ലാ കാര്യദര്‍ശി ബാഹുലേയന്‍, അദ്ധ്യാപകപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍, കൗണ്‍സിലര്‍ കോകില എസ്.കുമാര്‍ എന്നിവര്‍ സംസാരിച്ചു
ഭാരവാഹികളായി ജസ്റ്റിസ് മോഹനചന്ദ്രന്‍( രക്ഷാധികാരി), ഡോ. ശ്രീഗംഗ യോഗദത്തന്‍ നമ്പൂതിരി (അദ്ധ്യക്ഷ), അഡ്വ.നളിനാക്ഷന്‍(ഉപാദ്ധ്യക്ഷന്‍), അഡ്വ.ചന്ദ്രമോഹനന്‍(കാര്യദര്‍ശി), കൃഷ്ണനുണ്ണി(സഹകാര്യദര്‍ശി), രാജ്കുമാര്‍(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: