മുംബൈ: വിനോദയാത്രയ്ക്ക് പോകാന്‍ പണം നല്കാന് മാതാപിതാക്കള്‍ വിസമ്മതിക്കാഞ്ഞതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മോണിക്ക ഗോവിന്ദ് അര്യാല്(14) എന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തത്. സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോകാന്‍ 750 രൂപയാണ് കുട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്കാന് മാതാപിതാക്കള്‍ തയ്യാറാകാതിരുന്നതോടെ കുട്ടി ജീവനൊടുക്കുകയായിരുന്നു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ആസാദ് ഗൗണ്‍ പ്രദേശത്താണ് മോണിക്ക താമസിച്ചു വന്നത്. സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്കായി താനും ഉണ്ടാകുമെന്ന് പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്ക് ഉറപ്പ് കൊടുത്തിട്ടാണ് വീട്ടില്‍ എത്തിയത്. തിങ്കളാഴ്ചയായിരുന്നു സ്കൂളില്‍ പണം കൊടുക്കേണ്ട അവസാന ദിനം.
എന്നാല്‍ ഞായറാഴ്ച രാത്രി ആയിട്ടും മാതാപിതാക്കള്‍ പണം നല്കാന് തയ്യാറായില്ല. പണം കൊടുക്കേണ്ട അവസാന ദിവസം നാളെയാണെന്ന് പെണ്‍കുട്ടി ഓര്‍മപ്പെടുത്തി. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് ഇപ്പോള്‍ വിനോദയാത്രയ്ക്കായി പണം മുടക്കാന്‍ സാധിക്കില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല.
തുടര്‍ന്ന് പെണ്‍കുട്ടി വഴക്കുണ്ടാക്കാന്‍ ആരംഭിച്ചതോടെ അമ്മ കുട്ടിയെ മര്‍ദിച്ചു. ഉടന്‍ അവള് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് മകളെ കണ്ടെത്താന്‍ ഇവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോനികയെ കെട്ടിടത്തില്‍നിന്നു ചാടിയ നിലയില്‍ കണ്ടെത്തിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഇവിടെ എത്തിയപ്പോള്‍ തന്നെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
മോനികയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും താഴെ കിടന്നിരുന്ന കമ്പിയിലേക്കാണ് അവള് വീണതെന്നും പൊലീസ് പറഞ്ഞു.പുലര്‍ച്ചെ രണ്ട് മണിയോടെ സമീപവാസികളില്‍ ഒരാള്‍ എത്തി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: