കുറ്റിയാടി: ബിജെപി പ്രവര്‍ത്തകനും വിശ്വഹിന്ദു പരിഷത്ത് യൂണിറ്റ് സെക്രട്ടറിയുമായി ഊരത്ത് കപ്പള്ളി ഷാജ്ജുവിന്റെ കണ്ണില്‍ മുളക് വിതറി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം നൊട്ടിക്കണ്ടി ക്ഷേത്രത്തിനടുത്തു നിന്നും വീട്ടി
ലേക്ക് പോകുന്ന വഴി ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴി ചോദിക്കുവാന്‍ എന്ന രൂപേണ ഷാജുവിന്റെ അടുത്ത് ബൈക്ക് നിര്‍ത്തി കണ്ണില്‍ മുളക് പൊടി വിതറി ആയുധമെടുത്ത് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ ഷാജുവിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ഷാജുവിനെ കുറ്റിയാടി ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
ബിജെപി പ്രവര്‍ത്തകരെ മുളക് പൊടിവിതറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചസംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്ന് ബിജെപി കുറ്റിയാടിപഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. യു.കെ അര്‍ജുനന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.ദിനേശന്‍. ഒ.പി. മഹേഷ്, എ.വി. സുരേന്ദ്രന്‍ , പി.പി. ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















