കണ്ണൂര്‍: സ്പോര്‍ട്സ് ഹോസ്റ്റലില്‍ വിഷബാധയെ തുടര്‍ന്ന് 25 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി മുതല്‍ കടുത്ത ഛര്‍ദ്ധിയും വയറുവേദനയും അനുഭവപ്പെട്ട 25 ഓളം വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ ഉച്ചയോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂരിയും കറിയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പും ഇവിടെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നാല്‍പ്പതോളം കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കെ.അശ്വതി, അനുപ്രിയ, പി.ജാസ്മിന്, ഐനാന്‍ ടോമി, രശ്മി തുടങ്ങിയ വിദ്യാര്‍ത്ഥിനികളാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: