മാവേലിക്കര: കേരള പുലയന്‍ മഹാസഭയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി യുവജന-മഹിള സംസ്ഥാന സമ്മേളനം 12, 13 തീയതികളില്‍ ഗവ. റ്റിറ്റിഐയില്‍ നടക്കും. 12ന് രാവിലെ ഒന്‍പതിന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ.ടി.സി. പ്രസന്ന പതാക ഉയര്‍ത്തും. 10.30ന് നടക്കുന്ന പഠനക്ലാസിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീലാ അഭിലാഷ് നിര്‍വ്വഹിക്കും. മഹാസഭ സംസ്ഥാന വൈസ്പ്രസിഡന്റ് അമ്പലത്തറ ശ്രീരംഗനാഥ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പി.എ. ചന്ദ്രന്‍, അശോകന്‍, പി.പി. അനില്‍ കുമാര്‍, സി.എ. സുബ്രഹ്മണ്യന്‍, ജി.അനീഷ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിദ്യാഭ്യാസവും തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ റ്റി.എ. സജികുമാറും, പട്ടിജാതി-പട്ടിക വര്‍ഗ്ഗ വികസനം, പഠനം, പരാഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ അഡ്വ. സതീഷ്.റ്റി.പത്മനാഭന്‍ എന്നിവര്‍ ക്ലാസ് നയിക്കും.
13ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനവും യുവജന-മഹിളാ ഫെഡറേഷന്‍ തെരഞ്ഞെടുപ്പും സംസ്ഥാന പ്രസിഡന്റ് കെ.ടി. ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ഉഷ അദ്ധ്യക്ഷത വഹിക്കും. മഹാസഭ ജനറല്‍ സെക്രട്ടറി ഒ.തങ്കച്ചന്‍ മുഖ്യപ്രഭാഷണവും, സെക്രട്ടറി കെ.ടി. അയ്യപ്പന്‍കുട്ടി സംഘടനാ വിശദീകരണവും നല്‍കും.
വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി എ.പി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. റ്റി.സി. പ്രസന്ന അദ്ധ്യക്ഷത വഹിക്കും. എംഎല്‍എ ആര്‍.രാജേഷ് മുഖ്യപ്രഭാഷണവും, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.റ്റി. ശങ്കരന്‍ നയപ്രഖ്യാപനവും നടത്തും.
സംസ്ഥാന വൈസ്പ്രസിഡന്റ് കെ.എം. ദാസന്‍, ജനറല്‍ സെക്രട്ടറി ഒ.തങ്കച്ചന്‍, സംഘടന സെക്രട്ടറി കെ.റ്റി. അയ്യപ്പന്‍ കുട്ടി, സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി, എം.എ. കൃഷ്ണന്‍കുട്ടി, പ്രേംകുമാര്‍, കെ.കൃഷ്ണന്‍കുട്ടി, റ്റി.കുഞ്ഞുപിള്ള, സജു തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി കരയംവട്ടം ജംഗ്ഷനില്‍ നിന്നും സമ്മേളന നഗരിയിലേക്ക് പ്രകടനവും നടക്കും.
















