കണ്ണൂര്‍: അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അസംസ്കൃത പദാര്‍ത്ഥങ്ങളും പൂഴി, മണല്‍ എന്നിവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വി ബാലന് നഗറില്‍(ഗുരുഭവന്, തെക്കിബസാര്‍) നടന്ന കണ്ണൂര്‍ ഡിസ്ട്രിക്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് യൂണിയന്(എഐടിയുസി) സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. നിര്മ്മാണതൊഴലാളി ക്ഷേമനിധി ബോര്‍ഡ് സര്‍ക്കാരില്‍ സമര്‍പ്പിച്ച ആനുകൂല്യവര്ധനവ് അടിയന്തരമായി നടപ്പില്‍ വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം.സുജനപ്രിയന്‍ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കരുണാകരന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: