മയ്യില്‍: മയ്യില്‍ മേഖലയില്‍ നിന്നും ബിജെപി പ്രതിനിധിയായി കൊളശ്ശേരി പഞ്ചായത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ.പി.ചന്ദ്രഭാനുവിന് ബിജെപി മയ്യില്‍ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നല്കി. തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി ബേബി സുനാഗര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എ.വി.കേശവന്, കെ.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ.പി.ചന്ദ്രഭാനു മറുപടി പ്രസംഗം നടത്തി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും രാഹുല്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.ഗോഹാലന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: