കണ്ണൂര്‍: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ്യൂേതൃത്വത്തില് ലത്തീന്‍ കത്തോലിക്ക സമുദായ ദിനത്തിന്റെ സംസ്ഥാനതല ആഘോഷം കണ്ണൂര്‍ ബര്‍ണശേരി സെന്റ് മൈക്കിള്‍സ് സ്കൂള്‍ അങ്കണത്തില്‍ നടന്നു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പതാകയുയര്‍ത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനസന്ദേശം നല്കി. ദിവ്യബലിക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാട്നം ചെയ്തു.കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്, മന്ത്രി കെ.പി.മോഹനന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: