ഒരു മഹാസങ്കടം. ഇക്കാലത്ത് ഗുരു പാരമ്പര്യം നഷ്ടമായി കാണുന്നു. കാരണം, ചരിത്രവും യുക്തിയും കൊണ്ടു തന്നെ ഗുരുക്കന്മാരായി കാണുന്നു. അതിനാല്‍ നരകഫലം ഏഴിരട്ടി വീതം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുന്നു.
സ്‌നേഹത്തിന്റെ പൂര്‍ണ്ണത നിഷ്‌കളങ്ക ഹൃദയമാകുന്നു. ഇതു അവതാരങ്ങള്‍ക്കു മാത്രമേ ഉള്ളു. ഇതു നരകാത്മാക്കളില്‍ ഭവിക്കുമ്പോള്‍ ജീവാത്മാക്കളായി ഭവിക്കുന്നു.
സ്രഷ്ടാവില്‍ നിന്നു സൃഷ്ടി, സൃഷ്ടിയില്‍ നിന്നു സ്രഷ്ടാവ്, ഇതു വേദം.
സകലവും ഗുരുവാണെന്നു തെളിയിക്കുന്നതു തന്നെ ദൈവം.
ദൈവത്വം, ആചാര്യത്വം, ശിഷ്യത്വം.
ക്ഷമിക്കുക, സഹിക്കുക, ഭയപ്പെടുക,
അനുസരിക്കുക
ജ്ഞാനി അജ്ഞാനിക്കു പതിതനല്ല
ഹിന്ദുമതം ദുഷിച്ചതു കപടപ്രമാണം, വിഗ്രഹം, ജാതി വ്യത്യാസം, മരുമക്കത്തായം എന്നീ കാരണങ്ങള്‍ കൊണ്ടാണ്.















