കാബൂള്‍: താലിബാന്‍ മേധാവി മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ അധികൃതരുടെ വെളിപ്പെടുത്തല്‍. ബുധനാഴ്ച താലിബാന്‍ കമാന്‍ഡര്‍മാരുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ പരസ്പരം ഏറ്റുമുട്ടലുണ്ടായതായും മുല്ലയെ എതിര്‍വിഭാഗം വെടിവച്ചുകൊന്നതായും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിഹുവാ റിപ്പോര്‍ട്ട്‌ചെയ്തു.
താലിബാന്‍ മേധാവിയായിരുന്ന മുല്ല ഒമര്‍ കൊല്ലപ്പെട്ടതോടെ താലിബാനില്‍ കടുത്ത ഭിന്നതയുയര്‍ന്നിരുന്നു. ഭീകര സംഘടനയില്‍ ശക്തമായ രണ്ടു ചേരിയുണ്ടാകുകയും ചെയ്തു.ഇതില്‍ ഒരു വിഭാഗത്തിന്റെ നേതാവായിരുന്ന മുല്ല അക്തര്‍ മന്‍സൂര്‍ താലിബാന്‍ മേധാവിയായെങ്കിലും എതിര്‍ വിഭാഗം മുല്ലയുമായി ശത്രുതയിലായിരുന്നു.
ബുധനാഴ്ച എതിര്‍പക്ഷത്തുള്ള ചില കമാന്‍ഡര്‍മാരുമായി തര്‍ക്കം ഉണ്ടാകുകയും അവര്‍ മുല്ലയെ വകവരുത്തുകയുമായിരുന്നു.
















