ആത്മബലം വര്‍ദ്ധിക്കുന്നതിനും ചിന്താശക്തിയും മനഃധൈര്യവും വര്‍ദ്ധിക്കുന്നതിനും ഉത്തമമായ മാര്‍ഗങ്ങളില്‍ ഒന്നാം സ്ഥാനം രത്‌നധാരണത്തിനാണ്. രത്‌നധാരണത്തിലൂടെ സാമ്പത്തിക തടസ്സങ്ങളെ അതിജീവിക്കാന്‍ തീര്‍ച്ചയായും കഴിയും.
പരാജയം അതിജീവിച്ച് വിജയം നിലനിര്‍ത്തുക എന്നു പറയുമ്പോള്‍ മനുഷ്യജീവിതത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്. സാമ്പത്തികം, ദാമ്പത്യം, അഭിമാനം, വിദ്യ, തൊഴില്‍, മാനസികം, ലൈംഗികം, സുഖം, ഇങ്ങനെ അനേകം പ്രശ്‌നങ്ങള്‍ മനുഷ്യരിലുണ്ട്. ഇവയെല്ലാം ഒരേപോലെ വിജയിച്ചുകൊണ്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയില്ല.
അപൂര്‍വ്വം ചിലര്‍ മാത്രമേ 80 ശതമാനമെങ്കിലും വിജയിച്ചു കാണുന്നുള്ളൂ. അത്രയുമുള്ളവര്‍ വളരെ സന്തോഷവാന്മാരായിരിക്കും. മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ സാമ്പത്തികം, ദാമ്പത്യം, വിദ്യ, തൊഴില്‍ എന്നിവയാണ്.
ഇവയുണ്ടെങ്കില്‍ മറ്റുള്ള കാര്യങ്ങള്‍ ഒരു പരിധിവരെ താനേ വന്നുകൊള്ളും. ഇന്ന് മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നം സാമ്പത്തികം തന്നെയാണ്. പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് സാമ്പത്തിക പ്രശ്‌നങ്ങള്‍ വളരെ രൂക്ഷമാണ്.
ഇന്നത്തെ ജീവിതരീതിയുടെ അടിസ്ഥാനത്തിലുള്ള ചിന്തയും ചെലവുകളുമാണ് മുഖ്യകാരണം. ഇതൊക്കെയാണെങ്കിലും ഇന്ന് സാമ്പത്തികം കണ്ടെത്താന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഇവയെ ശരിയായ രീതിയില്‍ കണ്ടെത്തി പ്രവര്‍ത്തനമണ്ഡലത്തില്‍ കൊണ്ടുവരാന്‍ എല്ലാവര്‍ക്കും കഴിയുന്നില്ല.















