Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വാട്ടര്‍പാര്‍ക്ക് നവീകരണം ഫയലില്‍ സുരക്ഷിതം ചന്തത്തോട് സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 08:23 pm IST
in Pathanamthitta

തിരുവല്ല : പ്രഖ്യാപനങ്ങുളുടെ പെരുമഴകള്‍ പലതവണ ഉണ്ടായിട്ടും തിരുവല്ല ചന്തകടവ് വാട്ടര്‍ പാര്‍ക്കിനോട് അധികൃതരുടെ അവഗണന.നഗര സഭയുടെ ഉടമസ്ഥതിയിലുള്ള ഇവിടെ നേരം വൈകിയാല്‍ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ചന്തക്കടവ് വാട്ടര്‍പാര്‍ക്ക് സംരക്ഷണമില്ലാതെ നശിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.പലതവണ വിഷയം മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ ഒരു നടപടിയും എടുത്തിട്ടില്ല.ഒരു കാലത്ത് ജലഗതാഗതത്തിന്റെ കവാടമായിരുന്ന തിരുവല്ല ചന്ത തോടിന് നഷ്ടങ്ങളുടെ കഥമാത്രമാണ് പറയുവാനുള്ളത്. വാഹനങ്ങള്‍ കുറവായിരുന്ന കാലഘട്ടത്തില്‍ ജലഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പ്രദേശങ്ങള്‍ ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ തിരുവല്ലാ ചന്തത്തോടിന് വളരെയ അധികം പ്രാധാന്യം ഉണ്ടായിരുന്നു. അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെ തിരുവല്ലായുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ആവിശ്യമുള്ള എല്ലാ സാധനങ്ങളും എത്തിയിരുന്നത.് ജലഗതാഗതമാര്‍ഗ്ഗം ആയിരുന്നു. വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ പഞ്ചസാര ഫാക്ടറിക്കുള്ള കരിമ്പും ജലഗതാഗതമാര്‍ഗ്ഗം അന്ന് എത്തിയിരുന്നത്. ഇതിന്റെയെല്ലാം ഉറവിടം തിരുവല്ലാ ചന്തക്കടവ് ആയിരുന്നെന്നാണ് പഴമക്കാര്‍ പറയുന്നത്. കാലംമാറിയതോടെ ജലഗതാഗതത്തിന്റെയും ചന്തക്കടവിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. റോഡ്മാര്‍ഗ്ഗമുള്ള ഗതാഗതത്തിന് പ്രാധാന്യം ലഭിച്ചു. ചന്തത്തോട് കാലക്രമേണ അവഗണിക്കപ്പെട്ടു. തോടിന്റെ ഇരുകരകളിലും ധാരാളം വീടുകള്‍ വന്നു. ഇതോടെ തോടും പരിസരങ്ങളും മലിനീകരിക്കപ്പെടുകയും ചെയ്തു. പോളയും, പായലും നിറഞ്ഞതോടെ തോട്ടിലെ ജലം കാണാത്ത അവസ്ഥ. ഇതിനിടയില്‍ പലയിടങ്ങളിലും അനധികൃത കൈയ്യേറ്റം, റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ തടയണകളുടെ നിര്‍മ്മാണം. ഇതോടെ ചന്തത്തോട്ടിലെ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ചു. ഇതേ തുടര്‍ന്ന് ചന്തത്തോടിന്റെ നവീകരണത്തിന് മുറവിളികള്‍ ഉയര്‍ന്നു. തുടര്‍ന്ന് 2001 ല്‍ അന്നത്തെ എം. എല്‍. എ. ആയിരുന്ന മാമ്മന്‍ മത്തായിയുടെ ശ്രമഫലമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചന്തത്തോട് പുനരുദ്ധരിച്ച് വാട്ടര്‍ പാര്‍ക്ക് നിര്‍മ്മിക്കുകയും ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമായി. ഇതേതുടര്‍ന്ന് ചന്തത്തോട്ടില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു. തോട്ടിലെ പോളകളും, പായലും നീക്കം ചെയ്തു. തുടക്കത്തില്‍ ആറില്‍പരം പെഡല്‍ ബോട്ടുകളും ഇവിടെയുണ്ടായിരുന്നു: നല്ല രീതിയില്‍ ആയിരുന്നു വാട്ടര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനവും. ഇടക്കാലത്ത് ചില പെഡല്‍ ബോട്ടുകള്‍ കേടാകുകയും, അറ്റകുറ്റപ്പണികള്‍ക്കായി കരയില്‍ കയറ്റുകയും ചെയ്യതതോടുകൂടി വാട്ടര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. വര്‍ഷങ്ങളായി ബോട്ടുകള്‍ കരയ്‌ക്കാണിരുപ്പ്. കെട്ടിടവും പരിസരങ്ങളും കാടുകയറി അനാഥമായ അവസ്ഥയിലും. ചന്തതോട്, പായലും, പോളയും നിറഞ്ഞ് ഒഴിക്കില്ലാത്ത അവസ്ഥയിലാണിപ്പോള്‍ . അടുത്തകാലത്ത് ജില്ലാ കളക്ടര്‍ ഡോ. എസ് .ഹരികിഷോറിന്റെ നേതൃത്വത്തില്‍ ചന്തതോട് വികസനത്തിന് കോടിക്കണക്കിന് രൂപയുടെ പദ്ധതി വിഭാവനം ചെയ്തു. എന്നാല്‍ ഇതുവരെയായും ഇതൊന്നും ലക്ഷ്യം കണ്ടിട്ടില്ല. പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നതല്ലാതെ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.