ശബരിമല: ഉരക്കുഴി തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് അയ്യപ്പന്മാര് ദര്‍ശനം നടത്തുന്നതിന് പിന്നില്‍ വിശ്വാസത്തിന്റെ അടിയുറച്ച പിന്‍ബലമാണ് ഉള്ളത്. മഹിഷീനിഗ്രഹം കഴിഞ്ഞെത്തിയ മണികണ്ഠന് ഉരക്കുഴി തീര്‍ത്ഥത്തില്‍ സ്നാനം നടത്തിയശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഇവിടെ കുളിച്ച് ഭഗവത്ദര്ശനം നടത്തുന്നത് പുണ്യമെന്നാണ് ‘ഭക്തജനവിശ്വാസം.
സ്നാനത്തിന് ശേഷം പുറപ്പെട്ട മണികണ്ഠന്‍ഭിക്ഷ നല്‍കിയതിനെ അനുസ്മരിപ്പിച്ച് ഈ തീര്ത്ഥത്തിന് സമീപത്തായി അടുത്തകാലംവരെ ഒരു ഭിക്ഷാടനപ്പുര നിലനിന്നിരുന്നു. തേനി ഗൂഡല്ലൂര്‍ സ്വദേശി എസ്സ് കുറുപ്പസ്വാമിയാണ് അവസാനമായി ഭിക്ഷാടനം നടത്തിയിരുന്നത്.
മലമുകളില്‍നിന്നും ഒഴുകിയെത്തുന്ന അരുവിയുടെ താഴ്വാരത്തായി പാണ്ടിത്താവളത്തിന് സമീപമാണ് ഉരക്കുഴിതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.
ഒരാള്‍ക്ക് ഇറങ്ങിയിരുന്ന് സ്നാനം നടത്താന്‍ കഴിയുന്ന വിസ്താരം കുറഞ്ഞ കുഴിയെയാണ് ഉരല്‍ക്കുഴി തീര്‍ത്ഥം എന്നറിയപ്പെടുന്നത്. ഒരാള്‍കുഴി തീര്‍ത്ഥം എന്നാണ് ഇത് പണ്ട് അറിയപ്പെട്ടിരുന്നതെന്നും പഴമക്കാര്‍ പറയുന്നു. ഏകദേശം മൂന്ന് അടിയോളം ആഴമാണ് ഇതിനുള്ളത്. പത്ത് മീറ്റര്‍ ഉയരമുള്ള പാറയുടെ മുകളില്‍നിന്നുമാണ് ജലമൊഴുകിയെത്തുന്നത്. കാലഭേദങ്ങളില്ലാതെ ഇതില്‍ വെള്ളം നിറഞ്ഞുനില്ക്കും എന്നതാണ് ഇതിന്റെ പ്രത്യകത. ഔഷധഗുണമുണ്ട് എന്ന് വിശ്വസിക്കുന്ന ഈ കുഴിയില്‍ കുളികഴിഞ്ഞ് ശബരീശദര്‍ശനം നടത്തുന്ന അയ്യപ്പ‘ഭക്തന്മാര് ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: