തിരുവല്ല :ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാലിന്യം പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.ഭരണത്തില്‍ തിരിച്ചുവന്നാല്‍ പ്രദേശത്തെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന ഇടതുപക്ഷത്തിന്റെ വാഗ്ദാനവും വെറുതെയായി.ജൈവ മാലിന്യസംസ്കരണത്തിനായി കഴിഞ്ഞ പദ്ധതിവര്‍ഷം അനുവദിച്ച ബയോഗ്യാസ് പദ്ധതികളും അട്ടിമറിക്കപ്പെട്ടു.മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരത്തിനുള്ള പ്ലാന്റ് സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും പേപ്പര്‍ പദ്ധതികളായി ഒതുങ്ങി.പഞ്ചായത്തില്‍ തുടര്‍ച്ചയായി വരുന്ന ഇടത് ഭരണ സമിതികള്‍ക്ക് വിഷയത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലന്ന് ബിജെപി ഇരവിപേരൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.രൂക്ഷമായ മാലിന്യ പ്രശനം നേരിടുമ്പോഴും അധികാരികള്‍ തുടരുന്ന മെല്ലപോക്കില്‍ വന്പ്രക്ഷേഭങ്ങള് സംഘടിപ്പിക്കാനാണു പാര്‍ട്ടിയുടെ നീക്കം.രാത്രി കാലങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ പ്രദേശത്തേക്ക് വാഹനങ്ങളിലെത്തിക്കുന്ന സംഘവും വ്യാപകമാണ്.ഇതിനെ പ്രതിരോധിക്കാന്‍ രാത്രി കാലങ്ങളില്‍ പെട്രോളിങ് നടത്തുന്ന ജനകീയ സേനയുണ്ടാക്കുമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അമൃതകല ശിവകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: