കാസര്‍കോട്: കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതി ദുല്‍ ദുല്‍ ഷെരീഫ് ഉള്‍പ്പെടെ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മൊഗ്രാല്‍ പൂത്തുര്‍ ഗ്രാമീണ ബാങ്ക് കവര്‍ച്ചാ ഗൂഡാലോചന അന്വേഷിക്കുന്നതിനാണ് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്ക് കവര്‍ച്ചയ്ക്കു മുമ്പ് ഗ്രാമീണ ബാങ്ക് കൊള്ളയടിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടുവെന്ന് കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മജീബ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ഗ്രാമീണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതിന് പോലീസ് കേസെടുത്തത്. ദുല്‍ദുല്‍ ഷെരീഫ്, മുജീബ്, ഷാനു, അര്‍ഷാദ്, മഷ്ഹുക്ക്, സാബിര്‍, കരീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഈ കഴിഞ്ഞ ആഗസ്റ്റ് 26, 27 തിയതികളില്‍ ഉച്ചയ്ക്ക് കല്ലംകൈ ഗസ്റ്റ് ഹൗസിന് സമീപം വെച്ച് ഗ്രാമീണ ബാങ്ക് കൊള്ളയടിക്കാന്‍ പദ്ധതിയിടുകയായിരുന്നു. ദുല്‍ ദുല്‍ ഷെരീഫ് മംഗളൂരുവില്‍ നിന്നും മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെ ഇതിനായി സ്വിഫ്റ്റ് കാറില്‍ കല്ലങ്കൈയില്‍ എത്തിച്ചിരുന്നു. കൊള്ളക്ക് ഉപയോഗിക്കുന്നതിനായി കൈത്തോക്കും തിരകളും എത്തിച്ചതായും മുജീബ് പോലീസിന് മൊഴി നല്കിട്ടുണ്ട്.
തുടര്‍ന്ന് രണ്ട് തവണ കൊള്ള നടത്താനായി ഗ്രാമീണ ബാങ്കിന് സമീപം സംഘം കാറില്‍ കറങ്ങിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ തിരിച്ചു പോവുകയായിരുന്നു. ഈ തോക്കുമായി സഞ്ചരിക്കുന്നതിനിടയില്‍ രാത്രി വാഹന പരിശോധന നടത്തുകയായിരുന്ന കുമ്പള പോലീസിന്റെ മുന്നില്‍ പെട്ടിരുന്നു. പോലീസ് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ സംഘം സ്കൂട്ടര്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. സാബിറും അര്‍ഷാദുമാണ് ഈസമയം സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. ഉപേക്ഷിച്ച സ്കൂട്ടറില്‍ നിന്ന് പോലീസ് തോക്ക് കണ്ടെത്തിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ കൂഡ്ലു സര്‍വ്വീസ് സഹകരണ ബേങ്ക് കൊള്ളയടിച്ച് കോടികളുടെ സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തത്. കുഡ്ലു കവര്‍ച്ചാ കേസില്‍ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റു ചെയ്തെങ്കിലും കളവ് പോയ മുഴുവന്‍ സ്വര്‍ണ്ണവും പണവും കണ്ടെടുക്കാന്‍ അന്വഷണ സംഘത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: