ചേര്‍ത്തല: താലൂക്ക് ആശുപത്രിയിലെ ഒഎസ്ടി സെന്റര്‍ ശ്രദ്ധേയമാകുന്നു. മയക്കുമരുു കുത്തിവെയ്‌ക്കുന്നവര്‍ക്ക് ശാസ്ര്തീയവും നൂതനവുമായ ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരവര്‍ഷം മുന്‍പാണ് സെന്റര്‍ ആരംഭിച്ചത്. മയക്കുമരുന്നിനോടുള്ള ആസക്തിയും ദൂഷ്യഫലങ്ങളും ഒഴിവാക്കുതിനു വേണ്ടിയുള്ള മരുന്നുകള്‍ നല്‍കി ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ചെയ്യുന്നത്. സംസ്ഥാന എയ്ഡ്‌സ് കട്രോള്‍ സൊസൈറ്റിയുടെയും താലൂക്ക് ആശുപത്രിയുടെയും സഹകരണത്തോടെ പ്രവര്‍ത്തിക്കു കേന്ദ്രത്തില്‍ 53 പേര്‍ ചികിത്സ തേടുന്നുണ്ട്. ഒപ്പിയോയിഡ് സബ്‌സ്റ്റിറ്റിയൂഷന്‍ തെറാപ്പി ലളിതവും ചെലവ് കുറഞ്ഞതുമാണ്. ചികിത്സ തേടുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തുകയും കിടത്തി ചികിത്സആവശ്യമില്ലാത്തതായതിനാല്‍ രോഗികള്‍ക്ക് ചികിത്സാ രീതി സൗകര്യപ്രദവുമാണ്. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍, കൗണ്‍സിലര്‍, നഴ്‌സ് എിവരാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. വിജയകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ജോസഫ് ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുത്.
















