മോസ്‌കോ: ഐഎസിന്റെ കൈയില്‍ നിന്ന് തങ്ങള്‍ എണ്ണ വാങ്ങുന്നില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗാന്‍ വ്യക്തമാക്കി. നേരത്തെ ഐഎസിന്റെ കൈയില്‍നിന്ന് തുര്‍ക്കി എണ്ണ വാങ്ങുന്നുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് തുര്‍ക്കി പ്രസിഡന്റിന്റെ പ്രസ്താവന.
തുര്‍ക്കി ഐഎസിന്റെ കൈയില്‍നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്ന് തെളിയിക്കാന്‍ എര്‍ദോഗാന്‍ വെല്ലുവിളിച്ചു. ഐഎസ് എണ്ണ വില്‍ക്കുന്നത് സിറിയന്‍ പ്രസിഡന്റായ ബസാര്‍ അല്‍ അസാദിനാണെന്നും തുര്‍ക്കി തിരിച്ചടിച്ചു. റഷ്യയുടെ ഉറ്റസുഹൃത്തായ അസാദിനോട് ഇക്കാര്യം ആരായാനും തുര്‍ക്കി ആവശ്യപ്പെട്ടു. അസാദിനെ പിന്തുണച്ചാണ് റഷ്യ സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തിനു തുടക്കമിട്ടിരിക്കുന്നത്.
അതേസമയം യുദ്ധവിമാനം വെടിവെച്ചു വീഴ്‌ത്തിയ സംഭവത്തില്‍ റഷ്യയും തുര്‍ക്കിയും തമ്മില്‍ വാക് പോര് മുറുകുന്നു. റഷ്യ തീ കൊണ്ട് കളിക്കരുതെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. പാരീസില്‍ നടക്കുന്ന കാലാവസ്ഥ സമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും എര്‍ദോഗാന്‍ വ്യക്തമാക്കിയിരുന്നു.
റഷ്യന്‍ വിമാനമാണ് എന്നറിഞ്ഞിരുന്നുവെങ്കില്‍ വെടിവെയ്ച്ചിടില്ലായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ എര്‍ദോഗാന്‍ ശ്രമിച്ചെങ്കിലും വിമാനം വെടിവെച്ചിട്ടതിന് ക്ഷമാപണം നടത്താതെ കൂടിക്കാഴ്ചയ്‌ക്കില്ലെന്ന് പുടിന്‍ വ്യക്തമാക്കിയിരുന്നു. വിമാനം റഷ്യയുടേതാണെന്ന് അറിയില്ലായിരുന്നുവെന്ന തുര്‍ക്കിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും വിമാനത്തിന്റെ സഞ്ചാരപാത അമേരിക്ക തുര്‍ക്കിയ്‌ക്ക് ചോര്‍ത്തി കൊടുത്തതാണെന്നും കഴിഞ്ഞ ദിവസം പുടിന്‍ ആരോപിച്ചിരുന്നു.
അതിനിടെ തുര്‍ക്കിയുമായുള്ള സൗജന്യ വിസ വ്യവസ്ഥ റഷ്യ റദ്ദാക്കി. തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കിയില്‍! നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കുവാനും റഷ്യ നടപടി തുടങ്ങി. സംയുക്ത പദ്ധതികളെയും ഇത് ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയതോടെയാണ് കൂടിക്കാഴ്ചയെന്ന നയവുമായി തുര്‍ക്കി മുന്നിട്ടിറങ്ങിയത്.
















