വളാഞ്ചേരി: വിദ്യാനികേതന്‍ റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തിരിതെളിയും.
എടപ്പാള്‍ വള്ളത്തോള്‍ കോളേജില്‍ നടക്കുന്ന കലോത്സവം ചലച്ചിത്ര സംവിധായകന് അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് കെ.ദാമോദരന്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി ശ്രീധരനുണ്ണി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് നന്ദകുമാര്‍, തപസ്യ കലാസാഹിത്യവേദി സംസ്ഥാന ജോ.സെക്രട്ടറി മണി എടപ്പാള്‍ എന്നിവര്‍ സംസാരിക്കും.
29നാണ് സ്റ്റേജിന മത്സരങ്ങള്‍ ആരംഭിക്കുക. രണ്ടു ദിവസങ്ങളിലായി 1500 കുട്ടികള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരക്കും. രണ്ടു ദിവസവും ജന്മഭൂമിയുടെ പ്രത്യേക സ്റ്റാള്‍ കലോത്സവ നഗരിയില്‍ പ്രവര്‍ത്തിക്കും. ഇവിടെ വിവിധ പ്രസിദ്ധീകരണങ്ങള്‍ ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: