ഉപ്പുതറ: വ്യത്യസ്ത കേസുകളിലായി കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്ന മൂന്ന് പ്രതികള്‍ ഉപ്പുതറയില്‍ പിടിയില്‍. അടിപിടി കേസുകളുമായി ബന്ധപ്പെട്ട് മുങ്ങി നടന്ന പ്രതികളെയാണ് ഉപ്പുതറ എസ്‌ഐ എംജെ ഭദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബുധനാഴ്‌ച്ച രാത്രിയില്‍ പശുപാറ ആലംപിളളി എസ്റ്റേറ്റിലെ മധു(48) വിനെയാണ് ആദ്യം പിടികൂടുന്നത്. രണ്ടായിരത്തിലാണ് ഇയാളുടെ കേസ്. ഇന്നലെ രാവിലെയാണ് ലോണ്‍ട്രി പത്ത് മുറി ലയം സ്വദേശി രമേഷ് (30)നെ പിടികൂടുന്നത്. 2010 ലാണ് ഇയാളുടെ കേസ്. രണ്ടുപേരെയും വീടിന് സമീപത്തി നിന്നുമാണ് പോലീസ് പിടികൂടുന്നത്.
ഇന്നലെ ഉച്ചയോടൊണ് പശുപാറ ആലംപിള്ളി എസ്റ്റേറ്റിലെ രാമചന്ദ്രന്‍(55) നെ പിടികൂടുന്നത്. 2011 ലാണ് ഇയാളുടെ കേസ്. വണ്ടിപെരിയാറില്‍ നിന്നുമാണ് പ്രതി പിടിയിലാകുന്നത്. സംഭവങ്ങള്‍ക്കു ശേഷം മുങ്ങി നടക്കുകയായിരുന്ന പ്രതികള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. പോലീസുദ്യോഗസ്ഥരായ ആന്റണി ജോസഫ്, ദുരൈരാജ്, സോജി കുര്യക്കോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ പ്രതികളെ റിമാന്റ് ചെയ്തു.
















