പത്തനംതിട്ട: ജില്ലാ സ്കൂള്‍ കായികമേള ഇന്നു മുതല്‍ 29വരെ പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുമെന്നജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡിഡിഇ പി.വി. രാമചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെ 9.15ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പതാക ഉയര്‍ത്തും.കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സലിം പി.ചാക്കോ സല്യൂട്ട് സ്വീകരിക്കും. 10.30ന് കായികമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. രാമചന്ദ്രന് ആമുഖപ്രഭാഷണം നടത്തും.പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍ മുഖ്യസന്ദേശം നല്‍കും. നഗരസഭ വൈസ് ചെയര്മാന് പി.കെ. ജേക്കബ്, ജില്ലാ പഞ്ചായത്തംഗം ലീല മോഹന്‍, ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി എസ്.സത്യന്, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഇ.ആര്. മിനി, ഡോ.റെജിനോള്‍ഡ് വര്‍ഗീസ്, ഡിഇഒ കെ.പി. പ്രസന്നന്, എഇഒ ഉഷ ദിവാകരന് തുടങ്ങിയവര്‍ പ്രസംഗിക്കും.
11 ഉപജില്ലകളില്‍ നിന്ന് സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 1539 കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 93 ഇനങ്ങളിലാണ് മത്സരം.
29നു രാവിലെ 11ന് സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിക്കും. കെ.ശിവദാസന്‍ നായര്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് വൈസ് ചെയര്മാന് പി.കെ.ജേക്കബ് ആര്‍ഡിഎസ്ജിഎ സെക്രട്ടറി സി.ജെ. ജയിംസ്, പബ്ലിസിറ്റി കണ്‍വീനര്‍ എ.സുരേഷ് കുമാര്‍, റിസപ്ഷന് കണ്‍വീനര്‍ ബിനു കെ.സാം, ഫുഡ് കണ്‍വീനര്‍ കെ.എ. തന്‍സീര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: