കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവറായിരുന്ന സന്ദീപിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും സാമ്പത്തിക സഹായം ചെയ്തവരേയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും നഗരത്തിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് ഭീതിയും അശാന്തിയും വിതക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ ശക്തികളെ നിലക്ക് നിര്‍ത്തണമെന്നും ബാരതീയ മസ്ദൂര്‍സംഘം കാസര്‍കോട് ജില്ലാ കമ്മറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ കമ്മറ്റി ഓഫീസില്‍ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരന്, ടി.കൃഷ്ണന്, കെ.നാരായണ, പി.ഗോപാലന് നായര്‍ എന്നിവര്‍ സംസാരിച്ചു. വി.ബി.സത്യനാഥ്, എന്‍.ഐത്തപ്പ, പി.പ്രിയ, എ.ഓമന എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന് സ്വാഗതവും എ.വിശ്വനാഥന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: