കാണ്‍പൂര്‍: അസഹിഷ്ണുതാ പരാമര്‍ശത്തിന്റെ പേരില്‍ പ്രമുഖ ബോളിവുഡ് താരം അമീര്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്.
പ്രമുഖ അഭിഭാഷകനായ മനോജ്കുമാര്‍ ദീക്ഷിത് ആണ്് കാണ്‍പൂര്‍ സെഷന്‍സ് കോടതിയില്‍ കേസ് നല്‍കിയത്.കേസ് ഡിസംബര്‍ ഒന്നിന് പരിഗണിക്കും. ഖാന്റെ രാജ്യവിരുദ്ധ പരാമര്‍ശം രാജ്യദ്രോഹമാണെന്നാണ് മനോജിന്റെ വാദം.
ഐപിസി 124 എ (രാജ്യദ്രോഹം), 153(മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുക) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് കൊടുത്തതെന്ന് മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: