പനജി: നാലഞ്ചു മാസം മുന്‍പ് താന്‍ അസഹിഷ്ണുതയ്‌ക്ക് ഇരയായെന്ന് പ്രശസ്ത സംഗീത സംവിധായകനും ഓസ്‌ക്കാര്‍ ജേതാവുമായ എ.ആര്‍. റഹ്മാന്‍. പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ചുള്ള ചിത്രത്തില്‍ സംഗീത സംവിധാനം ചെയ്യുന്ന റഹ്മാന് എതിരെ ചില മുസ്ലിം സംഘടനകള്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു.
ചലച്ചിത്രവുമായി തുടര്‍ന്നും സഹകരിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതേക്കുറിച്ചാണ് റഹ്മാന്‍ പരോക്ഷമായി പരാമര്‍ശിച്ചത്.
രാജ്യം വിടാന്‍ ആലോചിച്ചിരുന്നുവെന്ന അമീര്‍ ഖാന്റെ ഭാര്യ കിരണിന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തെന്ന കുഴപ്പത്തിലാക്കരുതെന്നായിരുന്നു റഹ്മാന്റെ മറുപടി.
















