നിലമ്പൂര്‍: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ജില്ലയിലെത്തുമ്പോള്‍ പങ്കെടുക്കരുതെന്ന് സിപിഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്കി.
മലയോരമേഖലയിലെ എസ്എന്‍ഡിപിക്കാരായ സിപിഎം അനുഭാവികളുടെ വീടുകളില്‍ നേതാക്കന്മാര് നേരിട്ടെത്തി ആവശ്യപ്പെടുകയായിരുന്നു. സമീപകാലം വരെ സിപിഎമ്മിന്റെ പ്രധാന വോട്ടുബാങ്കായിരുന്നു എസ്എന്‍ഡിപി. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് എസ്എന്‍ഡിപി സ്വീകരിച്ചു. ഇതിന്റെ കേരളമൊട്ടാകെ ഇത് പ്രതിഫലിക്കുകയും ഫലമുണ്ടാകുകയും ചെയ്തു. ബിജെപി-എസ്എന്‍ഡിപി സഖ്യത്തില്‍ തട്ടി നിലമ്പൂരില്‍ സിപിഎം തകര്‍ന്നടിഞ്ഞിരുന്നു. സിപിഎം കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയ സഖ്യത്തെ പരിഭ്രാന്തിയോടെയാണ് സിപിഎം നോക്കികാണുന്നത്. എടക്കരയിലും പരിസര പ്രദേശങ്ങളിലും സിപിഎം അക്രമം അഴിച്ചുവിട്ടപ്പോള്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും എസ്എന്‍ഡിപിക്കാരാണ്. നിലമ്പൂര്‍, എടക്കര, ചുങ്കത്തറ ഭാഗങ്ങളില്‍ എസ്എന്‍ഡിപിക്കിടയില്‍ സിപിഎം വിരുദ്ധത ഒന്നുകൂടി ശക്തമാകുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ സമത്വമുന്നേറ്റ യാത്രയില്‍ നിന്ന് പരമാവധി ആളുകളെ അകറ്റി നിര്ത്തുകായെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്.
നിലമ്പൂര്‍ നഗരസഭയുടെ ചരിത്രത്തില്‍ സിപിഎം ഇത്രയും വലിയ തിരച്ചടി ഇതിന് മുമ്പ് അനുഭവിച്ചിട്ടില്ല. മന്ത്രി ആര്യാടന്റെ വാര്‍ഡില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തിട്ടും ബിജെപി പിന്തുണയോടെ എസ്എന്ഡിപിക്കാരാനായ സ്വതന്ത്രന് ജയിച്ചുകയറി.
സമത്വമുന്നേറ്റ യാത്രയുടെ ശക്തിയില്‍ തങ്ങളുടെ പാരമ്പര്യ വോട്ടുകള്‍ കൂടി കൈവിട്ടുപോകുമോയെന്ന ഭയത്തിലാണ് സിപിഎം. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സിപിഎം നേതാക്കളെ അവഗണിക്കാന്‍ കൂടി തുടങ്ങിയതോടെ ഭയം ഇരട്ടിയായിരിക്കുകയാണ്. സമത്വമുന്നേറ്റ യാത്രയുടെ ശോഭ നശിപ്പിക്കാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്. മലയോര ഗ്രാമങ്ങളില്‍ ജനറല്‍ സെക്രട്ടറിക്കും യോഗത്തിനുമെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. എസ്എന്‍ഡിപിയുടെ നേതൃനിരയില്‍ ഉള്ളവരാരും സിപിഎം പക്ഷത്തില്ലാത്തതിനാല് മറ്റുള്ളവരെ ഉപയോഗിച്ചാണ് കുപ്രചരണം നടക്കുന്നത്.
പക്ഷേ ഇതൊന്നും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ഗൗനിക്കുന്നില്ലെന്നുള്ളതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: