Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസഹിഷ്ണുതക്കാരില്‍ അമീര്‍ഖാനും; എതിര്‍പ്പുമായി പ്രമുഖര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:57 pm IST
in India

പ്രമുഖരുടെ പ്രതികരണങ്ങള്‍

തസ്ലിമ നസ്രിന്‍

ലോകത്തിലെവിടെയും വലതും ചെറുതുമായ അവസ്ഥയില്‍ അസഹിഷ്ണുത നമുക്ക് അനുഭവപ്പെടും.

എന്നാല്‍ സിനിമാനടന്‍ അമീര്‍ ഖാനും കുടുംബത്തിനും ലോകത്തിലേറ്റവും സുരക്ഷിതമായ രാജ്യം ഭാരതമാണ്.

2014 ഡിസംബര്‍ 26ലെ പോസ്റ്റ്

അമീര്‍ ഖാന്റെ ചിത്രമായ പി.കെ. ബംഗ്ലാദേശിലോ പാക്കിസ്ഥാനിലോ ആണ് ഇറങ്ങിയിരുന്നതെങ്കില്‍ നിര്‍മ്മാതാവും സംവിധായകനും നടന്‍ അമീര്‍ ഖാനും ഒന്നുകില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ ജയിലില്‍ അടയ്‌ക്കപ്പെടുകയോ ചെയ്‌തേനെ. നന്നായി ഇത് ഭാരതമാണ്.

അനുപം ഖേര്‍

ഏതു രാജ്യത്തേക്ക്‌പോകാനാണ് കിരണ്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ പറയണമായിരുന്നു ഈ രാജ്യമാണ് അമീര്‍ഖാനെ സൃഷ്ടിച്ചതെന്ന്. ഇതിലും മോശമായ കാലത്തും ഞാനീ രാജ്യത്ത് ജീവിച്ചിരുന്നെന്നും അപ്പോഴൊന്നും പുറത്തേക്ക് പോകണമെന്ന് ചിന്തിച്ചിട്ടില്ലെന്നും നിങ്ങള്‍ കിരണിനോട് പറയണമായിരുന്നു. പ്രിയ അമീര്‍, എന്നാണ് അമൂല്യ ഭാരതം അസഹിഷ്ണുത നിറഞ്ഞ ഭാരതമായത്.

വെറും 7-8 മാസങ്ങള്‍ കൊണ്ട്? ഇനി ഭാരതം അസഹിഷ്ണുത നിറഞ്ഞ രാജ്യമാണെങ്കില്‍ തന്നെ എന്താണ് നിങ്ങള്‍ ആ 20 കോടി ജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്.

ഭാരതം ഉപേക്ഷിക്കണമെന്നാണോ. അസഹിഷ്ണുത നിറഞ്ഞ കാലമെന്നു സമ്മതിച്ചാല്‍ തന്നെ, അപ്പോഴും പ്രത്യാശ പരത്തുകയെന്നതാണ് അമീറിന്റെ കടമയെന്ന് ഓര്‍ക്കുക.

രവീണ ഠണ്ടന്‍

എല്ലാവര്‍ക്കും പ്രധാനമന്ത്രി മോദിയെ പിടിച്ചിറക്കണമെന്ന് മാത്രമാണുള്ളത്. വെറും രാഷ്‌ട്രീയകാരണങ്ങളാല്‍ ്അവര്‍ രാജ്യത്തെ നാണംകെടുത്തുന്നു.

മുംബൈയില്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ ആര്‍ക്കും രാജ്യത്ത് ജീവിക്കാന്‍ ഭീതി തോന്നിയതേയില്ല.

അശോക് പണ്ഡിറ്റ് (നിര്‍മ്മാതാവ്)

അമീര്‍ ഖാനും ഭാരതം അസഹിഷ്ണുത നിറഞ്ഞ രാജ്യമാണെന്ന് തോന്നിയിരിക്കുന്നു. ശരിക്കും അസഹിഷ്ണുത എന്തെന്ന് കാണിച്ചുകൊടുക്കേണ്ട സമയമാണിത്.

കിരണ്‍ റാവുവിന്റെ മാമി ഫെസ്റ്റിവലിനെയും അമീര്‍ഖാന്റെ സിനിമകളെയും ഭാരതം ആഘോഷിച്ചു. എന്നിട്ടും പറയുന്നു അസഹിഷ്ണുതയെന്ന്.

രാംഗോപാല്‍ വര്‍മ്മ

അമീര്‍ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍. മൂന്ന് മുസ്ലിംകള്‍ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് വലിയ താരങ്ങളായി മാറി.

ഭാരതം സഹിഷ്ണുത നിറഞ്ഞ രാജ്യമാണെന്നതിന് ഇതിലും വലിയ എന്തു തെളിവാണു വേണ്ടത്.

പരേഷ് റാവല്‍

അമീര്‍ ഖാന്റെ സിനിമ പി.കെ. ഹിന്ദുക്കളുടെ വിശ്വാസങ്ങളെ വിമര്‍ശിച്ചു. എന്നാല്‍ അമീറിന് ഹിന്ദുക്കളില്‍ നിന്നും എന്തെങ്കിലും നേരിടേണ്ടിവന്നിട്ടുണ്ടോ? പകരം സിനിമ സൂപ്പര്‍ ഹിറ്റായി കോടികള്‍ വാരി. ഇതെന്റെ മാതൃരാജ്യമാണെന്ന് വിചാരിക്കുകയാണെങ്കില്‍ ഞാനൊരിക്കലും ഇവിടം വിടുന്നതിനെപ്പറ്റി സംസാരിക്കില്ല.  എന്നാല്‍ ചിന്തിക്കുന്നത് മറ്റുതരത്തിലാണെങ്കില്‍. ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി ഒരിക്കലും രാജ്യം വിട്ടോടുകയില്ല.

മുസ്ലിംകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും നല്ല രാജ്യം ഭാരതം: ബിജെപി

ന്യൂദല്‍ഹി: മുസ്ലിംകള്‍ക്ക് ജീവിക്കാന്‍ ലോകത്തില്‍ വെച്ചേറ്റവും ഏറ്റവും നല്ല രാജ്യം ഭാരതമാണെന്ന് അമീര്‍ ഖാന്‍ തിരിച്ചറിയണമെന്ന് ബിജെപി. അമീര്‍ ഖാന് സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ഇതേ രാജ്യമാണ് അമീറിന് സ്‌നേഹവും ബഹുമാനവും സമ്പത്തും നല്‍കിയതെന്ന് ഓര്‍ക്കണമായിരുന്നു, ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

ഒരു ഹിന്ദുവിനെ അയല്‍ക്കാരനായി ലഭിക്കുന്ന ഭാരതത്തിലെ പോലുള്ള സാഹചര്യം ലോകത്തിലൊരിടത്തും അമീര്‍ ഖാന് ലഭിക്കില്ല. ഭാരതത്തില്‍ നിന്നും മറ്റേതൊരു രാജ്യത്തേക്ക് പോയാലും അവിടെയെല്ലാം നിങ്ങള്‍ക്ക് അസഹിഷ്ണുത കാണാന്‍ സാധിക്കും. ഭാരതമാണ് അമീറിന് കീര്‍ത്തിയും ബഹുമാനവും നല്‍കിയത്.

ലോകത്തിലെ മറ്റേതൊരു രാജ്യവുമായി താരതമ്യം ചെയ്താലും സമാധാനവും സാഹോദര്യവും ഭാരതത്തിന്റെ എല്ലാഭാഗത്തും അനുഭവിച്ചറിയാം. ആരാണ് അമീര്‍ ഖാന് ഉപദേശങ്ങള്‍ നല്‍കുന്നത്. ഒരു വലിയ നടനെന്ന നിലയില്‍ നിങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ശത്രുരാജ്യങ്ങള്‍ ദുരുപയോഗപ്പെടുത്തും. ഇത്തരം പ്രസ്താവനകള്‍ തലക്കെട്ടുകളില്‍ ഇടംപിടിക്കുമ്പോള്‍ രാജ്യത്തിനാണ് അപമാനം ഉണ്ടാകുന്നത്. ഇത് അമൂല്യഭാരതമാണ്. ആര്‍ക്കും ഇതിന്റെ പ്രതിച്ഛായ തകര്‍ക്കാനാകില്ല, ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

അമീര്‍ഖാനെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. സിഖ് കൂട്ടക്കൊലയും മറ്റു നിരവധി വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കോണ്‍ഗ്രസിന്റെ പേരില്‍ ഉണ്ടെന്നും ആ കോണ്‍ഗ്രസ് സഹിഷ്ണുതയേപ്പറ്റി പ്രസംഗിക്കുകയാണെന്നും ഷാനവാസ് ഹുസൈന്‍ വിമര്‍ശിച്ചു.

അമീര്‍ ഖാന് ഇത്രയധികം ബഹുമാനം നല്‍കിയ രാജ്യത്തെ ജനങ്ങളെയാണ് ഇത്തരം പ്രസ്താവനകള്‍ ബാധിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. രാഷ്‌ട്രീയ ലക്ഷ്യത്തോടെ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമാകരുതെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഉപദേശിച്ചു. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുകയാണെന്നും അമീറിന്റെ പ്രസ്താവന രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നും കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ കുമാര്‍ റിജ്ജു പറഞ്ഞു. വാക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നടന്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കേന്ദ്രപ്രതിരോധസഹമന്ത്രി റാവുഇന്ദര്‍ജിത് സിങ് പറഞ്ഞു.

അമീറിനെതിരെ കേസ്

ന്യൂദല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നെന്നും രാജ്യംവിടാന്‍ ഭാര്യ ഉപദേശിച്ചെന്നുമുള്ള അമീര്‍ഖാന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പോലീസ് കേസെടുത്തു. സിനിമാ നിര്‍മ്മാതാവായ ഉല്‍സാഹ്.പി.ആര്‍ നല്‍കിയ പരാതിയിന്മേല്‍ ദല്‍ഹി അശോക് നഗര്‍ പോലീസാണ് അമീറിനെതിരെ കേസെടുത്തത്.

സ്വന്തം രാജ്യത്തോട് ഓരോ പൗരനും മൗലികമായ ഉത്തരവാദിത്തങ്ങളുണ്ടെന്നും രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടത് പരമപ്രധാനമാണെന്നും പരാതിക്കാരന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.