Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

നിലയ്‌ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ തണല്‍മരങ്ങള്‍ ഇല്ലാത്തത് തീര്‍ത്ഥാടകരെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:14 pm IST
in Travel

പത്തനംതിട്ട: നിലയ്‌ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ തണല്‍മരങ്ങള്‍ പോലും ഇല്ലാത്തത് തീര്‍ത്ഥാടകരെയും അവരേയുംകൊണ്ടെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരേയും വലയ്‌ക്കുന്നു. ചുട്ടുപഴുക്കുന്ന വേനല്‍ചൂടില്‍ വാഹനങ്ങള്‍ക്കുള്ളില്‍ കഴിയുക എന്നത് ഏറെ ദുഷ്‌കരമാണ്.

ശബരിമല ദര്‍ശനത്തിന് ശേഷം കെഎസ്ആര്‍ടിസി ബസ്സുകളില്‍ പമ്പയില്‍ നിന്നും നിലയ്‌ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലിറങ്ങി ഏറെദൂരം സഞ്ചരിച്ചുവേണം പാര്‍ക്കിങ് ഗ്രൗണ്ടിലെത്താന്‍. വഴിയോരങ്ങളില്‍പോലും തണല്‍ മരങ്ങളില്ലാതെ കഠിനമായ വെയിലേറ്റ് വേണം തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാന്‍.

പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ വിവിധ ഇടങ്ങളിലൊരുക്കാനായി ഇവിടെയുണ്ടായിരുന്ന റബര്‍മരങ്ങളടക്കം മുറിച്ചുനീക്കിയെങ്കിലും തണല്‍ മരങ്ങളൊന്നുംതന്നെ വെച്ചുപിടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒന്നോ രണ്ടോ തണല്‍മരങ്ങളുള്ളിടത്ത് തീര്‍ത്ഥാടകര്‍ വെയിലില്‍ നിന്ന് രക്ഷനേടാന്‍ കൂട്ടംകൂടിയിരിക്കുന്നത് കാണാം. തീര്‍ത്ഥാടകരെ പമ്പയിലെത്തിച്ച ശേഷം നിലയ്‌ക്കലിലെത്തി പാര്‍ക്കുചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തീര്‍ത്ഥാടകര്‍ തിരികെയെത്താന്‍ വേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരും. കഠിനമായ വെയിലായാലും രൂക്ഷമായ മഴയായാലും ഇവര്‍ക്ക് വാഹനംവിട്ടുപോകാന്‍ കഴിയില്ല.

നിലയ്‌ക്കലില്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനുള്ള കെട്ടിടമുണ്ടെങ്കിലും ഇതുവരെ തുറന്ന് നല്‍കിയിട്ടില്ല.

നിലയ്‌ക്കലിലെ കെഎസ്ആര്‍ടിസി താല്‍ക്കാലിക സ്റ്റാന്‍ഡിന്റേയും സ്ഥിതി ഇതുതന്നെ. കെഎസ്ആര്‍ടിസി ബസ്സുകള്‍കാത്തുനില്‍ക്കണമെങ്കില്‍ വെയിലായാലും മഴയായാലും അതനുഭവിക്കേണ്ടിവരും. നിലയ്‌ക്കല്‍ ശിവക്ഷേത്രത്തിലെ നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാമെങ്കിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ എവിടേക്കുള്ളതാണെന്ന് അറിയണമെങ്കില്‍ സ്റ്റാന്‍ഡിന്റെ ഗ്രൗണ്ടില്‍തന്നെ കാത്തുനില്‍ക്കേണ്ടിവരും.

നിലയ്‌ക്കലിലെത്തുന്ന വാഹനങ്ങള്‍ പലതും ഇപ്പോഴും റബര്‍ തോട്ടങ്ങളിലെ തണല്‍തേടിയാണ് പാര്‍ക്കുചെയ്യുന്നത്. തീര്‍ത്ഥാടകര്‍ക്കുകൂടി തണല്‍നല്‍കാനുതകുന്നതും വാഹന പാര്‍ക്കിംഗിന് തടസ്സമുണ്ടാകാത്ത തരത്തിലും പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍തന്നെ തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് തീര്‍ത്ഥാടകര്‍ ആഗ്രഹിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.