ശബരിമല: കാണിയ്ക്ക എ ണ്ണുന്ന ജീവനക്കാരുടെ ശുചിമുറിയില്‍ സ്ഥാപിച്ചിട്ടുള്ള സി സിടിവി ദൃശ്യങ്ങള്‍ നടപ്പന്തല്‍ അടക്കമുള്ള വിവിധ ഇടങ്ങളില്‍ കാണാന്‍ ഇടയായ സംഭ വം ഉദ്യോഗസ്ഥരുടെയും ദേവ സ്വം ബോര്‍ഡിന്റെയും നിരുത്തരവാദപരമായ നടപടിയു ടെ ഭാഗമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ട റി മുരളീധരന് പത്രക്കുറുപ്പില്‍ അഭിപ്രായപ്പെട്ടു. ഇത് മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമാണ്. കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ജീ വനക്കാരുടെ താമസവ്യവസ്ഥയിലും ഉദ്യോഗസ്ഥരും ബോര് ഡും ശ്രദ്ധചെലുത്തുന്നില്ലെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എരുമേലിയില്‍ പൊതുമരാമ ത്ത് വകുപ്പും ജലഅതോറിറ്റി യും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണം. നടവരവില്‍ മാത്രം ശുഷ്ക്കാന്തി കാണിക്കുന്ന ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന അയ്യപ്പന്മാര്ക്ക് വി രിവച്ച് ദര്‍ശനം നടത്തുവാനു ള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്.
താമസത്തിന് മുറി വാ ടകയ്ക്കെടുക്കുന്ന അയ്യപ്പന്മാ ര്‍ എത്രപേര്‍ എത്തിയാലും കുറഞ്ഞത് പത്തുപേരെ കണക്കാക്കി രസീത് നല്കുന്ന വ്യ വസ്ഥയാണ് ഇവിടെ നിലനി ല്ക്കുന്നത്. ഇത്തരത്തില്‍ അ യ്യപ്പന്മാര് സന്നിധാനത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാ രം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: