കോഴഞ്ചേരി: ഇടമുറി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സൗഹൃദ യൂണിറ്റംഗങ്ങള്‍ പമ്പയില്‍ ശുചീകരണ യജ്ഞവും, അയ്യപ്പഭക്തര്‍ക്ക് ബോധവല്‍ക്കരണ പരിപാടിയും നടത്തി. മന്ത്രി അടൂര്‍പ്രകാശ് ഉദ്ഘാടനം ചെയ്തു.പമ്പയില്‍ നദീതീരങ്ങള്‍ യൂണിറ്റംഗങ്ങള്‍ ശുചീകരിച്ചു. വസ്ത്രങ്ങള്‍ നദിയില്‍ നിക്ഷേപിക്കാതിരിക്കാന്‍ ബോധവത്കരണ പരിപാടി നടത്തി. യൂണിറ്റ് കോര്‍ഡിനേറ്റര്‍ മായാ ബിന്ദു, സജു, ശ്രീലേഖ, സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ റോബിന് ടി. മനോജ് എന്നിവര്‍ നേതൃത്വം നല്കി. മന്ത്രി ശിവകുമാര്‍, കളക്ടര്‍ ഹരികിഷോര്‍ എന്നിവര്‍ കുട്ടികളെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: