കോട്ടയം: സാംസ്‌കാരിക വകുപ്പിന്റെ സുവര്‍ണ്ണം 2015 സാംസ്‌കാരികോത്സവം ഡിസംബര്‍ 18 മുതല്‍ 22വരെ കോട്ടയത്ത് നടത്തുമെന്ന് മന്ത്രി കെ.സി.ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുനക്കര മൈതാനം, പോലീസ് മൈതാനം, മാമ്മന്‍മാപ്പിള ഹാള്‍ എന്നീ വേദികളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സാംസ്‌കാരിക വകുപ്പിന്റെ സുവര്‍ണ്ണകാലഘട്ടത്തെക്കുറിച്ചും നമ്മുടെ സാംസ്‌കാരിക മേഖലയുടെ ചരിത്രപൈതൃകത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുക എന്നതാണ് സാംസ്‌കാരികോത്സവ ലക്ഷ്യം.
18ന് വൈകിട്ട് തിരുനക്കര മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലാ-സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി.കെ.സി.ജോസഫ് അദ്ധ്യക്ഷതവഹിക്കും. അന്ന് മുതല്‍ മാമ്മന്‍ മാപ്പിള ഹാളില്‍ പ്രശസ്ത ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനം ഉണ്ടാവും, 19ന് മൂന്ന് വേദികളിലായി നാടന്‍പാട്ടുകള്‍, നൃത്തസന്ധ്യ, ശില്‍പ്പശാല, നാടകം, കഥാപ്രസംഗം എന്നിവ നടക്കും. 20ന് കഥകളി, ഓട്ടന്‍തുള്ളല്‍, 21ന് ശില്‍പ്പശാല,
കൂടിയാട്ടം, ഒപ്പന, തിരുവാതിര, മാര്‍ഗംകളി നടക്കും. പരിപാടിയുടെ ഭാാഗമായി ഡിസംബര്‍ 2-ാംവാരം മുതല്‍ വിളംബര പ്രചാരണം നടക്കും. സാംസ്‌കാരിക സമ്മേളനങ്ങളില്‍ പ്രശസ്തരായ സാഹിത്യ സാംസ്‌കാരിക നായകരും, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ.എന്‍.ജയരാജ് എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ കെ.എ.ഫ്രാന്‍സീസ് എന്നിവര്‍ പങ്കെടുത്തു.
















