രജൗരി: അതിര്‍ത്തിയില്‍ പാക്ക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ നൗഷേറയില്‍ ലാം മേഖലയില്‍ പാക് സേനയുടെ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്കും ഒരു ഉന്നത ഉദ്യോഗസ്ഥനും പരുക്കറ്റിട്ടുണ്ട്. അതേസമയം ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ സൈന്യം പിടികൂടി.
ഇവിടെ കൂടുതല്‍ ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. വലിയ ആയുധ ശേഖരവുമായി ഭീകരര്‍ മേഖലയില്‍ തമ്പടിച്ചിരിയ്‌ക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. നവംബര്‍ 17ന് കേണല്‍ സന്തോഷ് മഹാദിക് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
















